ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; വയനാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം ആറായി
കല്‍പ്പറ്റ: മാനന്തവാടി കമ്പിപ്പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ദ്വാരക പോളിടെക്നിക് വിദ്യാര്‍ത്ഥി വിജിന്‍ എസ് പോളിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച തലപ്പുഴ കമ്പിപ്പാലത്തിന് സമീപം വെച്ചായിരുന്നു ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് നിരന്തരം തിരച്ചില്‍ നടത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ടത് വിജി.എസ്.പോളാണെന്ന് സംശയമുണ്ടായിരുന്നു.
ലിജിന്റെതെന്ന് കരുതുന്ന കുട തലപ്പുഴ കമ്പി പാലത്തിനടുത്തു നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തലപ്പഴ 46ല്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വാളാട്ടെ പ്രത്യേക മുങ്ങല്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ ഗവ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ജിജി എസ് പോളിന്റെയും, തലപ്പുഴ പാരിസണ്‍ തേയില തോട്ടം ആസ്പത്രി നഴ്സ് ലിസിയുടെയും മകനാണ്.

ലിജിതയാണ് സഹോദരി. വിജിന്റെ മൃതദേഹം ലഭിച്ചതോടെ വയനാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം ആറായി. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നില്‍ മണ്ണിടിച്ചലില്‍പ്പെട്ട് മൂപ്പൈനാട് കടല്‍മാട് സ്വദേശി വാറങ്ങോട്ട് ഷൗക്കത്തലി (33), ആള്‍താമസമില്ലാത്ത വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് സുല്‍ത്താന്‍ബത്തേരി കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം രാജമ്മ (65) എന്നിവരാണ് മഴക്കെടുതിയില്‍ മുമ്പ് മരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications