Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഇന്ന്‌ 67 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു; 63 പേര്‍ക്ക്‌ രോഗമുക്തി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22023 ആയി. 18368 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 134 മരണം. നിലവില്‍ 3521 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2950 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 19, മാനന്തവാടി 11, കല്‍പ്പറ്റ 7, അമ്പലവയല്‍, മീനങ്ങാടി 4 പേര്‍ വീതം, കണിയാമ്പറ്റ, കോട്ടത്തറ 3 പേര്‍ വീതം, മേപ്പാടി, മുട്ടില്‍, പുല്‍പള്ളി, നെന്മേനി 2 പേര്‍ വീതം, എടവക, തവിഞ്ഞാല്‍, പനമരം, പൊഴുതന, മൂപ്പൈനാട് ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്നും വന്ന രണ്ട് അമ്പലവയല്‍ സ്വദേശികളും ഒരു നെന്മേനി സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും വന്ന് രോഗബാധിതരായത്.

തവിഞ്ഞാല്‍ 7, വെള്ളമുണ്ട 5, മൂപ്പൈനാട്, മേപ്പാടി 4 വീതം , മാനന്തവാടി, നെന്മേനി 3 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പള്ളി, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, തരിയോട്, എടവക, മീനങ്ങാടി 2 പേര്‍ വീതം, പൊഴുതന, ബത്തേരി, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, പൂതാടി, തിരുനെല്ലി, മുട്ടില്‍ 1 വീതം, ഒരു തമിഴ്‌നാട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 15 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.1.21) പുതുതായി നിരീക്ഷണത്തിലായത് 318 പേരാണ്. 394 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7060 പേര്‍. ഇന്ന് പുതുതായി 29 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 226 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 247037 സാമ്പിളുകളില്‍ 246785 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 224762 നെഗറ്റീവും 22023 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+