വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

62 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്ക ബാധ; ഒരു മരണം; ആശങ്ക; വയനാട്ടില്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതില്‍ 62 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2424 ആയി. 1869 പേര്‍ രോഗമുക്തരായി. നിലവില്‍ 542 പേരാണ് ചികിത്സയിലുള്ളത്.

ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!

കൊവിഡിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണം വയനാട് ജില്ലയിലാണ്. അമ്പല വയല്‍ സ്വദേശിനിയായ പനങ്ങര വീട്ടില്‍ ഖദീജയാണ് കൊവിഡിനെ തുടര്ഡന്ന് മരണപ്പെട്ടത്. ഈ മാസം പതിനാലിനായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അനിയന്ത്രിതമായ പ്രമേഹം, ശ്വാസ തടസം. ന്യൂമോണിയ എന്നിവയും ഉണ്ടായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

corona

കൊവിഡ് സ്ഥിരീകരിച്ചതോടെ എടവക ഗ്രാമ പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭ - 11 പേര്‍, പൊഴുതന, പടിഞ്ഞാറത്തറ സ്വദേശികളായ 7 പേര്‍ വീതം, തരിയോട്, വെള്ളമുണ്ട പഞ്ചായത്ത് - 6 പേര്‍ വീതം, എടവക സ്വദേശികളായ നാല് പേര്‍ , മീനങ്ങാടി,മേപ്പാടി സ്വദേശികളായ മൂന്ന് പേര്‍ .വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, അമ്പലവയല്‍, നെന്‍മേനി സ്വദേശികളായ 2 പേര്‍ വീതം, നൂല്‍പ്പുഴ, തിരുനെല്ലി, പനമരം, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സപ്തംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (55), സെപ്റ്റംബര്‍ 12 ന് ആസാമില്‍ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (30), ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി (38), സപ്തംബര്‍ 17ന് കര്‍ണാടകയില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി (23), സപ്തംബര്‍ ഏഴിന് ദുബായില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (45), സപ്തംബര്‍ നാലിന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (29), എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി രോഗബാധിതരായി.

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 12 കൊവിഡ് മരണം കൂടി!സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 12 കൊവിഡ് മരണം കൂടി!

Wayanad
English summary
68 And more coronavirus confirmed cased reported in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X