വയനാട്ടില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;104 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. 69 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25403 ആയി. 23497 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1445 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
തവിഞ്ഞാൽ സ്വദേശികളായ 11 പേർ, മാനന്തവാടി 9 പേർ, വെള്ളമുണ്ട 7 പേർ, പുൽപ്പള്ളി 6 പേർ, കൽപ്പറ്റ, വൈത്തിരി 5 പേർ വീതം, കണിയാമ്പറ്റ, മീനങ്ങാടി 4 പേർ വീതം, നെന്മേനി 3 പേർ, എടവക, കോട്ടത്തറ, മുട്ടിൽ, തൊണ്ടർനാട് പേർ 2 വീതം, അമ്പലവയൽ,
മേപ്പാടി, മുള്ളൻകൊല്ലി, മൂപ്പൈനാട്, പനമരം, ബത്തേരി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്. കർണാടകയിൽ നിന്നും വന്ന അമ്പലവയൽ സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതനായത്.
ജില്ലയില്‍ 104 പേര്‍ രോഗമുക്തരായി.ബത്തേരി സ്വദേശികളായ 8 പേർ, വൈത്തിരി,
കണിയാമ്പറ്റ 4 പേർ വീതം, മേപ്പാടി 3 പേർ, പൊഴുതന, പനമരം, മാനന്തവാടി 2 പേർ വീതം, നൂൽപ്പുഴ, തൊണ്ടർനാട്, കോട്ടത്തറ, തരിയോട്, കൽപ്പറ്റ, മുട്ടിൽ ഒരാൾ വീതം, വീടുകളിൽ ചികിത്സയിലുള്ള 73 പേരുമാണ് രോഗമുക്തരായത്.













Click it and Unblock the Notifications