Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ രോഗികളേക്കാള്‍ കൂടുതല്‍ കൊവിഡ് മുക്തര്‍; വയനാടിനെ ആശങ്കപ്പെടുത്തുന്നത് സമ്പര്‍ക്ക ബാധ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. അതേസമയം
83 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2954 ആയി. 2279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 659 പേരാണ് ചികിത്സയിലുള്ളത്.

corona

കല്‍പ്പറ്റ സ്വദേശികള്‍ 11, മേപ്പാടി സ്വദേശികള്‍ 8, എടവക സ്വദേശികള്‍ 7 , വെള്ളമുണ്ട, വാഴവറ്റ സ്വദേശികളായ ആറു പേര്‍ വീതം, പൊഴുതന, നെന്മേനി സ്വദേശികളായ നാല് പേര്‍ വീതം, തവിഞ്ഞാല്‍, മൂപ്പൈനാട് സ്വദേശികളായ മൂന്നു പേര്‍ വീതം, പുല്‍പ്പള്ളി, മാനന്ത വാടി, കണിയാമ്പറ്റ, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, വൈത്തിരി, കോട്ടത്തറ, പനമരം, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശി യുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സെപ്തംബര്‍ 24 ന് കര്‍ണാടകയില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശി, സെപ്തംബര്‍ 18 ന് കര്‍ണാടകയില്‍ നിന്ന് വന്ന കാട്ടിമൂല സ്വദേശി, സെപ്തംബര്‍ 18 ന് കര്‍ണാടകയില്‍ നിന്ന് വന്ന കുണ്ടാല സ്വദേശി, സപ്തംബര്‍ 20 ന് ബംഗാളില്‍ നിന്ന് വന്ന് തവിഞ്ഞാലില്‍ താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികള്‍, സെപ്തംബര്‍ 23ന് ആസാമില്‍ നിന്ന് വന്ന് പുല്‍പ്പള്ളി താമസിക്കുന്ന ആസാം സ്വദേശി, സെപ്തംബര്‍ 24 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന എടവക സ്വദേശി, സെപ്തംബര്‍ 18 ന് കര്‍ണാടകയില്‍ നിന്ന് വന്ന പനമരം സ്വദേശി, ജമ്മു കാശ്മീരില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി.

ബത്തേരി സ്വദേശികള്‍ 11, മേപ്പാടി, നെന്മേനി സ്വദേശികളായ ഏഴുപേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍ 6, പനമരം സ്വദേശികള്‍ 5, പിണങ്ങോട്, മാനന്തവാടി, വെള്ളമുണ്ട സ്വദേശി കളായ നാല് പേര്‍ വീതം, കല്‍പ്പറ്റ, അമ്പലവയല്‍, കണിയാമ്പറ്റ സ്വദേശികളായ മൂന്ന് പേര്‍ വീതം, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, എടവക ,നൂല്‍പ്പുഴ , തരിയോട്, മീനങ്ങാടി സ്വദേശി കളായ രണ്ടുപേര്‍ വീതം, മുട്ടില്‍, പുല്‍പ്പള്ളി,തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും 10 കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.09) പുതുതായി നിരീക്ഷണത്തിലായത് 242 പേരാണ്. 300 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3386 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 631 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1536 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 81808 സാമ്പിളുകളില്‍ 78596 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 75642 നെഗറ്റീവും 2954 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+