Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 74 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു;266 പേര്‍ക്ക്‌ രോഗമുക്തി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 266 പേര്‍ രോഗമുക്തി നേടി. 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24519 ആയി. 22039 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 151 മരണം. നിലവില്‍ 2329 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1946 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

corona virus

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 15, മാനന്തവാടി 9, പുല്‍പള്ളി, വെള്ളമുണ്ട 7 പേര്‍ വീതം, മുള്ളന്‍കൊല്ലി 5, മൂപ്പൈനാട്, മുട്ടില്‍ 4 പേര്‍ വീതം, കല്‍പ്പറ്റ 3, മീനങ്ങാടി, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന, വൈത്തിരി 2 പേര്‍ വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പനമരം, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന മുട്ടില്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Recommended Video

cmsvideo
    Dr Manoj Vellanad about his vaccine experience

    ജില്ലയില്‍ 266 പേര്‍ കൊവിഡ്‌ മുക്തി നേടി.പുല്‍പള്ളി സ്വദേശികള്‍ 8, മാനന്തവാടി 7, നൂല്‍പ്പുഴ 4, പൊഴുതന 3, മേപ്പാടി, കല്‍പ്പറ്റ, പനമരം, ബത്തേരി, തൊണ്ടര്‍നാട് 2 പേര്‍ വീതം, മീനങ്ങാടി, നെന്മേനി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, മുട്ടില്‍, മൂപ്പനാട്, തരിയോട്, വെള്ളമുണ്ട, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 222 പേരുമാണ് രോഗമുക്തരായത്.

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 659 പേരാണ്. 800 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6017 പേര്‍. ഇന്ന് പുതുതായി 24 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 290 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 262810 സാമ്പിളുകളില്‍ 259397 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 234878 നെഗറ്റീവും 24519 പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+