വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെയര്‍ ഹോംപദ്ധതി: ഇതുവരെ കൈമാറിയത് 79 വീടുകള്‍; നാല് വീടുകള്‍ ഉടന്‍ കൈമാറും

  • By D
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയാനന്തരം സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കിയത് 79 വീടുകള്‍. നാല് വീടുകള്‍ കൂടി ഉടന്‍ കൈമാറുന്നതോടെ ആദ്യഘട്ടത്തിലെ 83 വീടുകള്‍ പൂര്‍ത്തിയാകും. മാനന്തവാടി താലൂക്കില്‍ 45ഉം വൈത്തിരിയില്‍ 33ഉം സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ആറും വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇത്രയും വീടുകള്‍ നിര്‍മ്മിക്കുന്നതിനായി ചിലവിട്ടത് 4.15 കോടി രൂപയാണ്.

ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍

സഹകരണ വകുപ്പിന്റെ 3,98,100 രൂപയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്നും 1,01,900 രൂപയും ഉള്‍പ്പെടെ ആകെ അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിനായി ചെലവഴിക്കുന്നത്. ഇതുകൂടാതെ സ്‌പോണ്‍സര്‍ സംഘങ്ങളുടെ വിഹിതവും ഗുണഭോക്തൃ വിഹിതവും പല വീടുകളുടെയും നിര്‍മ്മാണത്തിന് വിനിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമായ ജില്ലാതല നിര്‍വ്വഹണ സമിതിക്കായിരുന്നു പദ്ധതി നടത്തിപ്പ് ചുമതല നല്‍കിയിരുന്നത്.

carehomescheme-1

എല്ലാക്കാര്യങ്ങളും വിശദമായി പഠിച്ച ശേഷമായിരുന്നു ഓരോ വീടിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണ ഭോക്താവിന്റെ താല്‍പര്യം, സാമ്പത്തികസ്ഥിതി എന്നിവയ്ക്കനുസരിച്ചായിരുന്നു ഓരോ വീടിന്റെയും പ്ലാനും എസ്റ്റിമേറ്റും മറ്റും തയ്യാറാക്കിയത്. ജോയിന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാരുടെ കീഴില്‍ 34 സഹകര ണസംഘങ്ങള്‍ വഴിയായിരുന്നു വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പദ്ധതി നടത്തിപ്പില്‍ സുതാര്യതയും പങ്കാളിത്തവും ഉറപ്പുവരുത്താന്‍ ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഗുണഭോക്തൃസമിതികള്‍ വീടുകളുടെ നിര്‍മ്മാണത്തില്‍ മേല്‍നോട്ടം വഹിച്ചു.

Wayanad
English summary
79 houses handover to people under Care Home Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X