Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്കയേറുന്നു; വയനാട്ടില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 8 പേര്‍ക്ക് കൊവിഡ്

വയനാട്: വയനാട്ടില്‍ അനുദിനം കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇന്ന് 8 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 117 ആയി. ഇതില്‍ 72 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടിരുന്നു.

ജൂണ്‍ 30 ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48 കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 22 കാരന്‍, ഹൈദരാബാദില്‍ നിന്ന് ജൂണ്‍ 30 ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പേരിയ സ്വദേശിയായ 37 കാരി,

corona

കര്‍ണാടകയില്‍ നിന്ന് ജൂണ്‍ 23 ജില്ലയിലെത്തി രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള 40 കാരിയുടെ കൂടെ യാത്ര ചെയ്ത അപ്പപ്പാറ സ്വദേശിയായ 50 കാരന്‍, ജൂലൈ ഒന്നിന് ബാംഗ്ലൂരില്‍ നിന്ന് എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന തവിഞ്ഞാല്‍ സ്വദേശി 36 കാരന്‍, ജൂണ്‍ 29 ന് സൗദിയില്‍നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വാളാട് സ്വദേശി 46 കാരന്‍, മാര്‍ച്ച് 14 ന് സൗദിയില്‍ നിന്ന് മുംബൈയിലെത്തി അവിടെ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 30 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 167 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെയുളള രോഗബാധയില്‍ ഇന്നും വര്‍ധനവുണ്ട് എന്നത് ആശങ്കാജനകമാണ്. ഇന്ന് 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്.

കൊല്ലം-11, ആലപ്പുഴ-15, തൃശൂര്‍- 14, കണ്ണൂര്‍- 11, എറണാകുളം- 25, തിരുവനന്തപുരം- 7, പാലക്കാട്- 8, കോട്ടയം- 6, കോഴിക്കോട-് 15, കാസര്‍കോട്- 6, പത്തനംതിട്ട- 26, ഇടുക്കി- 6, വയനാട്- 8 എന്നിങ്ങനെ ആണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍. കൊവിഡ് രോഗം ഭേദമായവരെ പെട്ടെന്ന് തന്നെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5622 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2252 പേരാണ് ചികിത്സയില്‍ ഉളളത്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+