വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരിവാള്‍ രോഗികള്‍ക്ക് ഏഴ് മാസമായി പെന്‍ഷനില്ല; മരുന്ന് വാങ്ങാന്‍ പോലുമാകാതെ രോഗികള്‍, വയനാട് ജില്ലയില്‍ ആകെയുള്ളത് 816 രോഗികള്‍, 11ന് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കഴിഞ്ഞ് ഏഴ് മാസമായി വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്ന് പരാതി. പെന്‍ഷന്‍ മുടങ്ങിയതോടെ രോഗികള്‍ മരുന്ന് വാങ്ങാനും മറ്റും കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്. അരിവാള്‍ രോഗികള്‍ക്ക് മറ്റ് ജോലി ചെയ്യാന്‍ പ്രയാസമുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന പെന്‍ഷനായിരുന്നു ഏക ആശ്രയം.

<strong>ബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെ</strong>ബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെ

ഇത് ഏഴ് മാസമായി മുടങ്ങിയതോടെ അരിവാള്‍ രോഗികളുടെ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വയനാട്ടില്‍ ആകെ 816 രോഗികളാണുള്ളത്. ഇതില്‍ തന്നെ 600-ഓളം പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. പെന്‍ഷന്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് 11ന് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം നടത്തുമെന്ന് അരിവാള്‍ രോഗികളുടെ കൂട്ടായ്മ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Sickle cell anemia

പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ മാസങ്ങളായി രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ സാധിക്കുന്നില്ല. അരിവാള്‍ രോഗികളെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുന്ന സാഹചര്യമാണുള്ളത്. നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായി. രോഗികളില്‍ പലരും ചികിത്സ ചെലവ് കൂടി കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ്. ഇവരുടെ ശബ്ദം ദുര്‍ബലമായതിനാല്‍ ആരും ഗൗനിക്കുന്നില്ല. പ്രതിരോധശേഷിയില്ലാതെ മരണമടയുന്നവരും ജില്ലയില്‍ നിരവധിയാണ്.

രോഗികള്‍ക്കായി എം പി ഫണ്ടില്‍ പണി പൂര്‍ത്തീകരിച്ച വയനാട് ജില്ലാ ആശുപത്രിയിലെ വാര്‍ഡ് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പ്രത്യേക ചികിത്സാ സൗകര്യമെന്നത് പ്രഖ്യാപനത്തില്‍ മാത്രമാകുകയാണ്. അരിവാള്‍ രോഗികളെ കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതും അവഗണിച്ച സാഹചര്യമാണുള്ളത്.

രോഗികള്‍ക്ക് ഭിന്നശേഷികാര്‍ഡ് അനുവദിക്കുക, കടബാധ്യത എഴുതിതള്ളുക, വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠന സൗകര്യമൊരുക്കുക, രോഗികള്‍ക്ക് ജില്ലാ ആശുപത്രിയില്‍ പ്രത്യേക യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അടിയന്തരമായി പരിഗണിക്കണമെന്ന് അരിവാള്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ഡി.സരസ്വതി, എ.എസ്.രാമദാസ്, പി.മണികണ്ഠന്‍, വി.എസ്. പ്രകാശന്‍ എന്നിവര്‍ പറഞ്ഞു.

Wayanad
English summary
816 Sickle cell anemia patients in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X