Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഇന്ന്‌ 84 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു;121 പേര്‍ക്ക്‌ രോഗമുക്തി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 121 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23299 ആയി. 19781 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3378 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2839 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

തൊണ്ടര്‍നാട് സ്വദേശികളായ 37 പേര്‍, തവിഞ്ഞാല്‍, ബത്തേരി 8 പേര്‍ വീതം, മീനങ്ങാടി 6 പേര്‍, മാനന്തവാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി 3 പേര്‍ വീതം, എടവക, അമ്പലവയല്‍, നെന്മേനി, വെള്ളമുണ്ട 2 പേര്‍ വീതം, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, മുട്ടില്‍, കല്‍പ്പറ്റ, പൂതാടി, പൊഴുതന, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

covid 19

ജില്ലയില്‍ ഇന്ന്‌ 121 പേര്‍ രോഗമുക്തി നേടി.നെന്മേനി 10 പേര്‍, തരിയോട് 5 പേര്‍, വെള്ളമുണ്ട 4 പേര്‍, ബത്തേരി 3 പേര്‍, മേപ്പാടി, കണിയാമ്പറ്റ, പനമരം 2 പേര്‍ വീതം, അമ്പലവയല്‍, മാനന്തവാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 94 പേരുമാണ് രോഗമുക്തി നേടിയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.02.21) പുതുതായി നിരീക്ഷണത്തിലായത് 200 പേരാണ്. 350 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7108 പേര്‍. ഇന്ന് പുതുതായി 18 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 320 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 255415 സാമ്പിളുകളില്‍ 253978 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 230679 നെഗറ്റീവും 23299 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+