വയനാട്ടില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;173 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 173 പേര് രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തവര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25623 ആയി. 23820 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1560 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1327 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
പനമരം സ്വദേശികള്‍ 10, മീനങ്ങാടി 8, എടവക, കണിയാമ്പറ്റ, മുട്ടില്‍ 7 പേര് വീതം, ബത്തേരി, പടിഞ്ഞാറത്തറ, പുല്പള്ളി, തവിഞ്ഞാല്‍ 6 പേര് വീതം, കല്‍പ്പറ്റ, പൊഴുതന 4 പേര് വീതം, അമ്പലവയല്‍, തിരുനെല്ലി 3 പേര് വീതം, മാനന്തവാടി, വൈത്തിരി 2 പേര് വീതം, മേപ്പാടി, മൂപ്പൈനാട്, തരിയോട്, തൊണ്ടര്‍നാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധി തരായത്.

ജില്ലയില്‍ ഇന്ന് 173 പേര് രോഗമുക്തരായി.പുല്പള്ളി സ്വദേശികള്‍ 6, ബത്തേരി, പനമരം, തിരുനെല്ലി, എടവക 2 പേര് വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, മാനന്തവാടി, പൂതാടി, നൂല്‍പ്പുഴ, നെന്മേനി, തൊണ്ടര്‍നാട്, വൈത്തിരി, മുട്ടില്‍ 1 വീതം, കോട്ടയം സ്വദേശി 1, വീടുകളില്‍ ചികിത്സയിലുള്ള 149 പേരുമാണ് രോഗമുക്തരായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 523 പേരാണ്. 509 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6419 പേര്. ഇന്ന് പുതുതായി 36 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1416 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 272289 സാമ്പിളുകളില്‍ 268823 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 243200 നെഗറ്റീവും 25623 പോസിറ്റീവുമാണ്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications