വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിയില്‍ തകര്‍ന്നത് 866 വീടുകള്‍; സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സമ്മതപത്രം നല്‍കിയത് 563 പേര്‍; ആദ്യഗഡു നല്‍കിയത് 211 പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള ധനസഹായ വിതരണം ജില്ലയില്‍ തുടങ്ങി. സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിനായി 563 പേര്‍ സമ്മതപത്രം നല്‍കിയെങ്കിലും ഇതില്‍ 211 പേര്‍ക്ക് മാത്രമാണ് ആദ്യഗഡുവായ 1,09,000 രൂപ വീതം അനുവദിച്ചിട്ടുള്ളത്. പ്രളയാനന്തര പുനരധിവാസ ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാവണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും. 2019 മാര്‍ച്ചോട് കൂടി പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

കൂടുതല്‍ പേര്‍ ഇനിയും വീട് സ്വയം നിര്‍മ്മിക്കുന്നതിനുള്ള സമ്മതപത്രം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൂടി കണക്കിലെടുത്താന്‍ ഇനിയും സ്വയം വീടുകള്‍ നിര്‍മ്മിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക യോഗം ചേര്‍ന്നാണ് സമ്മതപത്രം സ്വീകരിച്ചത്. വയനാട്ടില്‍ അതിശക്തമായ മഴയില്‍ 866 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്.

Flood

വീടും സ്ഥലവും നഷ്ടപ്പെട്ട 87 പേരാണ് ജില്ലയിലുള്ളത്. ആകെ 220 പേരുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 87 പേര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 76 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്‌പോണ്‍സര്‍മാരെ ലഭിച്ചിട്ടുണ്ട്. അതുപോലെ രണ്ടേക്കര്‍ ഭൂമിയും സൗജന്യമായിട്ട് ലഭിച്ചിട്ടുണ്ട്. നിലവില്‍ 37 കുടുംബങ്ങളിലെ 137 പേര്‍ 8 ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. രണ്ട് തരത്തിലാണ് പുനരധിവാസ ഭവന നിര്‍മ്മാണം ജില്ലയില്‍ നടത്തുന്നത്.

സര്‍ക്കാര്‍ ധനസഹായം സ്വീകരിച്ച് സ്വന്തം ഭൂമിയില്‍ സ്വന്തം ഉത്തരവാദിത്തത്തോടെ വീടുനിര്‍മ്മാണം നടത്തുകയെന്നതാണ് അതിലൊന്ന്. സ്വന്തം ഭൂമിയില്‍ വീടു വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഭവന നിര്‍മ്മാണം നടത്തുകയെന്നതാണ് രണ്ടാമത്തേത്. തദ്ദേശ സ്വയം ഭരണവകുപ്പ് നടപ്പാക്കുന്ന ലൈഫ്മിഷന്‍ ഭവനപദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ള ഭവന രൂപ കല്‍പ്പനകളാണ് ഉപയോഗിക്കുക. പ്രളയത്തെ ചെറുക്കുന്ന വിധത്തിലുള്ള ഘടനയായിരിക്കും പുതിയ കെട്ടിടങ്ങള്‍ക്ക് ഉണ്ടാകുക.

ഇതില്‍ ഇഷ്ടമുള്ളവ ഗുണഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധന്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. ഇതോടൊപ്പം നിര്‍മ്മാണം ഓരോഘട്ടത്തിലും വിലയിരുത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് സുരക്ഷിത കൂടൊരുക്കും കേരളം' എന്ന പേരില്‍ ഒരു ഭവന നിര്‍മ്മാണ സഹായ കേന്ദ്രം ആറു മാസത്തേക്ക് ബ്ലോക്ക്/മുനിസിപ്പല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. അതേസമയം, അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്തവര്‍ക്ക് ഇനി ആ തുക ലഭ്യമാവില്ല. ആദ്യഘട്ടത്തില്‍ 8560 പേര്‍ക്കാണ് ഈ തുക ലഭ്യമായത്. തുടര്‍ന്ന് 560 പേര്‍ക്ക് കൂടി നല്‍കി. അപേക്ഷ നല്‍കാനുള്ള തിയ്യതി അവസാനിച്ചുവെന്നും ഇനിയാരെങ്കിലുമുണ്ടെങ്കില്‍ നല്‍കാന്‍ നിര്‍വാഹമില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

Wayanad
English summary
866 houses were damaged in floods in Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X