• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് സ്ഥിരീകരിച്ച 89 പേരില്‍ 86 ഉം സമ്പര്‍ക്കം വഴി; വയനാട്ടില്‍ 90 പേര്‍ക്ക് കൊവിഡ് മുക്തി

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 90 പേര്‍ കൊവിഡ് മുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3043 ആയി. 2369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658 പേരാണ് ചികിത്സയിലുള്ളത്.

കല്‍പ്പറ്റ മുനിസിപ്പാലിറ്റി 13 പേര്‍, മീനങ്ങാടി, പനമരം സ്വദേശികള്‍ 12 പേര്‍ വീതം, വാഴവറ്റ സ്വദേശികള്‍ 9, മേപ്പാടി സ്വദേശികള്‍ 7, തിരുനെല്ലി സ്വദേശികള്‍ 6, മാനന്തവാടി, ബത്തേരി സ്വദേശികള്‍ 4 പേര്‍ വീതം, തവിഞ്ഞാല്‍ സ്വദേശികള്‍ 3, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെള്ളമുണ്ട, കോട്ടത്തറ, സ്വദേശികള്‍ 2 പേര്‍ വീതം, എടവക, പൂതാടി, നെന്മേനി, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സെപ്റ്റംബര്‍ 25 ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശികള്‍ (44, 49), സെപ്റ്റംബര്‍ 16 ന് മംഗലാപുരത്തു നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (28) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.

മേപ്പാടി, തൊണ്ടര്‍നാട് സ്വദേശികളായ 11 പേര്‍ വീതം, 8 അമ്പലവയല്‍ സ്വദേശികള്‍, 7 മുട്ടില്‍ സ്വദേശികള്‍, പൂതാടി, എടവക സ്വദേശികളായ 6 പേര്‍ വീതം, ബത്തേരി, ആനപ്പാറ, കണിയാമ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 4 പേര്‍ വീതം, നെന്മേനി സ്വദേശികളായ 3 പേര്‍, മാനന്തവാടി, മൂപൈനാട്, പനമരം സ്വദേശികളായ രണ്ടുപേര്‍ വീതം, പിണങ്ങോട്, തവിഞ്ഞാല്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി, മീനങ്ങാടി, നൂല്‍പ്പുഴ, മടക്കിമല, തരിയോട് സ്വദേശികളായ ഓരോരുത്തര്‍ വീതവും 5 കോഴിക്കോട് സ്വദേശികളും കാസര്‍കോട്, പാലക്കാട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും ആണ് ഇന്ന് രോഗ മുക്തി നേടിയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.09) പുതുതായി നിരീക്ഷണത്തിലായത് 233 പേരാണ്. 249 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3370 പേര്‍. ഇന്ന് വന്ന 89 പേര്‍ ഉള്‍പ്പെടെ 629 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1523 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 84022 സാമ്പിളുകളില്‍ 80522 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 77479 നെഗറ്റീവും 3043 പോസിറ്റീവുമാണ്.

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നരേന്ദ്ര മോദി; എത്രകാലം ഇന്ത്യയെ അകറ്റി നിര്‍ത്തും, മാറ്റം അനിവാര്യം

കൊവിഡാനന്തരം സ്വയംപര്യാപ്ത ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: നരേന്ദ്രമോദി

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

Wayanad

English summary
89 and more coronavirus cases confirmed in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X