Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വയനാട്ടില്‍ 90 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്ക ബാധ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്.

corona

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 ആയി. 1899 പേര്‍ രോഗമുക്തരായി. നിലവില്‍ 605 പേരാണ് ചികിത്സയിലുള്ളത്.സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി 12 പേര്‍, മേപ്പാടി പഞ്ചായത്ത് 10, വാഴവറ്റ സ്വദേശികള്‍ 9, കോട്ടത്തറ സ്വദേശികള്‍ 7, അമ്പലവയല്‍, മൂപ്പൈനാട് സ്വദേശികളായ 6 പേര്‍ വീതം, പൂതാടി, ചീരാല്‍, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി സ്വദേശികളായ 5 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികള്‍ 3, മീനങ്ങാടി സ്വദേശികള്‍ 2, പൊഴുതന, എടവക, പുല്‍പ്പള്ളി, സുഗന്ധഗിരി, പനമരം, മാനന്തവാടി സ്വദേശികളായ ഓരോരുത്തര്‍, വാളാട്, നല്ലൂര്‍നാട്, കല്‍പ്പറ്റ ആശുപത്രികളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍, സമ്പര്‍ക്ക ഉറവിടം അറിയാത്ത ഒരു മേപ്പാടി സ്വദേശി.

ഓഗസ്റ്റ് 30 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന 25 കാരന്‍, സെപ്റ്റംബര്‍ 16ന് ബാംഗ്ലൂരില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (42) , സെപ്റ്റംബര്‍ 10-ന് ബീഹാറില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശി (37) , സെപ്തംബര്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (37), സെപ്റ്റംബര്‍ ആറിന് കുവൈത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (25).

പടിഞ്ഞാറത്തറ സ്വദേശികള്‍ 6,തിരുനെല്ലി, പിണങ്ങോട്, പുല്‍പ്പള്ളി സ്വദേശികളായ 4 പേര്‍ വീതം, മുള്ളന്‍കൊല്ലി, എടവക, ബത്തേരി സ്വദേശികളായ 2 പേര്‍ വീതം, വെള്ളമുണ്ട, മേപ്പാടി, വൈത്തിരി, പൊഴുതന, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും ഒരു മൈസൂര്‍ സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.09) പുതുതായി നിരീക്ഷണത്തിലായത് 398 പേരാണ്. 257 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്‍. ഇന്ന് വന്ന 87 പേര്‍ ഉള്‍പ്പെടെ 625 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1465 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 73086 സാമ്പിളുകളില്‍ 68022 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 65599 നെഗറ്റീവും 2519 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+