വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 90 ന് മുകളില്‍ കൊവിഡ് രോഗികള്‍
കല്പറ്റ: വയനാട്ടില്‍ ഇന്ന് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജില്ലയില്‍ 90 ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 53 പേര് രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര് വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര് രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്.
എടവക പഞ്ചായത്ത് സ്വദേശികള്‍ 23 പേര്, വെള്ളമുണ്ട സ്വദേശികള്‍ 15, പൊഴുതന സ്വദേശികള്‍ 8, തവിഞ്ഞാല്‍ സ്വദേശികള്‍ 7, കണിയാമ്പറ്റ സ്വദേശികള്‍ 6, മുട്ടില്‍, മാനന്തവാടി, അമ്പലവയല്‍ സ്വദേശികളായ 5 പേര് വീതം, മീനങ്ങാടി സ്വദേശികള്‍ 4, കല്‍പ്പറ്റ, നെന്മേനി സ്വദേശികളായ 3 പേര് വീതം, തിരുനെല്ലി സ്വദേശികള്‍ 2, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, പുല്പള്ളി സ്വദേശികളായ ഓരോരുത്തര് എന്നിവര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇവരില്‍ കല്‍പ്പറ്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
സൗദി അറേബ്യയില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശി (61), സെപ്റ്റംബര്‍ നാലിന് ദുബൈയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (40), സപ്തംബര്‍ 18 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (38), സപ്തംബര്‍ 19ന് കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി (29), കര്‍ണാടകയില്‍ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (50), സെപ്റ്റംബര്‍ 19ന് ബംഗാളില്‍ നിന്ന് വന്ന പിണങ്ങോട് സ്വദേശി (32), തമിഴ്നാട്ടില്‍ നിന്ന് വന്ന രണ്ട് ഗൂഢല്ലൂര്‍ സ്വദേശികള്‍ (34, 22) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്നു രോഗബാധിതരായത്.
ബത്തേരി മുനിസിപ്പല്‍ പ്രദേശത്തു നിന്നുള്ള 14 പേര്, 5 വെള്ളമുണ്ട സ്വദേശികള്‍, തൊണ്ടര്‍നാട്, മേപ്പാടി, പുല്‍പ്പള്ളി സ്വദേശികളായ 4 പേര് വീതം, മീനങ്ങാടി, നെന്മേനി, മടക്കിമല സ്വദേശികളായ 3 പേര് വീതം, 2 കല്‍പ്പറ്റ സ്വദേശികള്‍, കമ്പളക്കാട്, മുണ്ടക്കുറ്റി, അമ്പലവയല്‍, വാളാട്, വൈത്തിരി, തരിയോട്, വെങ്ങപ്പള്ളി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തര്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലക്കാരായ ഓരോരുത്തര്, ഒരു കൊല്‍ക്കത്ത സ്വദേശി എന്നിവരാണു രോഗം ഭേദമായി ആശുപത്രി വിട്ടത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 179 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3372 പേര്. ഇന്ന് വന്ന 70 പേര് ഉള്‍പ്പെടെ 639 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1863 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 74949 സാമ്പിളുകളില്‍ 69549 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 66933 നെഗറ്റീവും 2616 പോസിറ്റീവുമാണ്.
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്! 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 16 കൊവിഡ് മരണങ്ങളും!