വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

99 കൊവിഡ് ബാധിതരില്‍ 93 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; വയനാട്ടില്‍ കടുത്ത ആശങ്ക

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 93 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. ജില്ലയില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ചൊവ്വാഴ്ച്ച 64 പേര്‍ക്കായിരുന്നു കൊവിഡ്. എന്നാല്‍ ഇന്ന് 100 നടുത്ത് ആളുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. 1711 പേര്‍ രോഗമുക്തരായി. നിലവില്‍ 527 പേരാണ് ചികിത്സയിലുള്ളത്.

ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്

corona

തൊണ്ടര്‍നാട് സ്വദേശികള്‍ 22 പേര്‍, മീനങ്ങാടി സ്വദേശികള്‍ 9, അമ്പലവയല്‍ സ്വദേശികള്‍ 8, വെള്ളമുണ്ട സ്വദേശികള്‍ 4, മേപ്പാടി, നെന്മേനി സ്വദേശികളായ 5 പേര്‍ വീതം, തരിയോട്, എടവക സ്വദേശികളായ 3 പേര്‍ വീതം, പൊഴുതന, പേരിയ, മാനന്തവാടി, അപ്പപ്പാറ, പടിഞ്ഞാറത്തറ, ബത്തേരി സ്വദേശികളായ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന എടവക സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായ 17 കോഴിക്കോട് സ്വദേശികള്‍, ഒരു ഉത്തരപ്രദേശ് സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒരു അപ്പപ്പാറ സ്വദേശിയുടെയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു മുള്ളന്‍കൊല്ലി സ്വദേശിയും ഒരു ബത്തേരി സ്വദേശിയും കോഴിക്കോടാണ് ചികിത്സയിലുള്ളത്.

സെപ്തംബര്‍ നാലിന് ഭോപ്പാലില്‍ നിന്ന് വന്ന പനമരം സ്വദേശി (24), 15ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (32), 15ന് ബാംഗ്ലൂരില്‍ നിന്ന് വന്ന നെന്മേനി സ്വദേശികള്‍ (38, 54, 30), 7ന് തമിഴ്നാട്ടില്‍ നിന്ന് വന്ന പനമരം സ്വദേശിനി (21) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.
ബത്തേരി, പൂതാടി, മീനങ്ങാടി സ്വദേശികളായ 2 പേര്‍ വീതവും അപ്പപ്പാറ, മേപ്പാടി, വാളവയല്‍, മൂപ്പൈനാട്, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും ഒരു അങ്കമാലി സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 298 പേരാണ്. 273 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2970 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 575 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1460 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 68362 സാമ്പിളുകളില്‍ 64663 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 62414 നെഗറ്റീവും 2249 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഇന്ന് 4000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!സംസ്ഥാനത്ത് ഇന്ന് 4000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!

 നെട്ടൂരിനെ ഞെട്ടിച്ച കൊലപാതകം ഒത്തുതീർപ്പിനിടെ: കൊലപാതകത്തിൽ കലാശിച്ചത് ലഹരി സംഘങ്ങളുടെ തർക്കം!!! നെട്ടൂരിനെ ഞെട്ടിച്ച കൊലപാതകം ഒത്തുതീർപ്പിനിടെ: കൊലപാതകത്തിൽ കലാശിച്ചത് ലഹരി സംഘങ്ങളുടെ തർക്കം!!!

Wayanad
English summary
99 and more corona virus cases confirmed in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X