വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളെ അക്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ച് കൊഴിച്ചു;സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • By News Desk
Google Oneindia Malayalam News

മാനന്തനാടി: വയനാട്ടില്‍ മകളെ അപമാനിച്ചത് ചോദ്യം ചെയ്ത അച്ഛന് ക്രൂര മര്‍ദനം. മാനന്തവാടി മുതിരേരിയിലാണ് സംഭവം. അക്രമികള്‍ പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു. മകളേയും കൂട്ടുകാരിയേയും അപമാനിച്ചത് പിതാവ് ചോദ്യം ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.

വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയേയും പ്രതികള്‍ അപമാനിക്കുകയും മൊബൈല്‍ ദൃശ്യങ്ങള്‍ എടുക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പിതാവിനെ മര്‍ദിച്ചത്.

attack

അക്രമികള്‍ പിതാവിനെ അക്രമിച്ചതോടെ അദ്ദേഹം ഉച്ചത്തില്‍ കരഞ്ഞതോടെ മുഖവും വായും പൊത്തി പിടിക്കുകയായിരുന്നുവെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴുത്തിന് ഞെരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അബദ്ധത്തില്‍ അക്രമികളില്‍ ഒരാളുടെ വിരല്‍ പിതാവിന്റെ വായിലായതോടെ പിതാവ് വിരലില്‍ കടിച്ചു. പിന്നാലെ പ്രതികള്‍ പിടിവിടുകയായിരുന്നു. ശേഷം ചുറ്റും നിന്ന് മൂന്നാലുപേര്‍ തന്നെ നിലത്തിട്ട് ചവിട്ടികൂട്ടിയെന്നും പിതാവ് പറയുന്നു. നേരത്തെ ഒരു വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റയാളാണ് പെണ്‍കുട്ടിയുടെ പിതാവ്.

അക്രമികള്‍ അസ്ലീലം പറയുകയും കമന്റ് അടിക്കുകയും ചെയതെന്ന് പെണ്‍കുട്ടികളിലൊരാള്‍ പറയുന്നു. പിന്നാലെ അവര്‍ മൊബൈല്‍ ഫോട്ടോ എടുത്തതോടെ പെണ്‍കുട്ടി അത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ അതിലൊരാള്‍ വളരെ മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ വിഷയത്തില്‍ പിതാവ് ഇടപെടുകയും അദ്ദേഹത്തെ അവര്‍ മര്‍ദിക്കുകയുമായിരുന്നു.

അദ്ദേഹത്തെ മാനന്തവാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വീട്ടില്‍ വിശ്രമിക്കാനായിരുന്നു നിര്‍ദേശം. അടുത്ത ദിവസം പൊലീസെത്തി പിതാവിന്റെ മൊഴിയെടുത്തെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുന്നത്.

സംഭവത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചു. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളി നടത്തുകയാണെന്ന് കുടുംബം പറയുന്നു. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

'വിജയ് രുപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നു'; എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം'വിജയ് രുപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നു'; എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം

 ഇന്ന് ലോക നഴ്സസ് ദിനം; 'അവരുടെ ധീരതയാണ് നമ്മുടെ കരുത്ത്',ആശംസയുമായി മുഖ്യമന്ത്രി! ഇന്ന് ലോക നഴ്സസ് ദിനം; 'അവരുടെ ധീരതയാണ് നമ്മുടെ കരുത്ത്',ആശംസയുമായി മുഖ്യമന്ത്രി!

5 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊറോണ; വന്ദേ ഭാരത് മിഷനിൽ ആശങ്ക, പോസിറ്റീവായത് ചൈനയിലേക്ക് പോയവർക്ക്5 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊറോണ; വന്ദേ ഭാരത് മിഷനിൽ ആശങ്ക, പോസിറ്റീവായത് ചൈനയിലേക്ക് പോയവർക്ക്

Wayanad
English summary
A CPM Member Booked For Harassing A Family In Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X