Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുമായി പുഴയിൽ ചാടിയ ​ഗർഭിണിയായ യുവതി മരിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

വെണ്ണിയോട്: അഞ്ച് വയസ്സുകാരിയായ മകളുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്ത​ഗിരിയിൽ ഓം പ്രകാശിന്റെ ഭാര്യ ദർശനയാണ് മരിച്ചത്. 33 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദർശന, ഇന്ന് വൈകീട്ടോടെയാണ് മരണം.

അതേസമയം പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയെ കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് മകളുമായി ദർശന പുഴയിൽ ചാടിയത്. നാല് മാസം ​ഗർഭിണിയായിരുന്ന ദർശന വിഷം കഴിച്ച ശേഷം വെണ്ണിയോട് പുഴയ്ക്ക് കുറുകെ പാത്തിക്കൽ കടവിലുള്ള നടപ്പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

wayanad nnn

ദർശനയും മകളും പുഴയിലേക്ക് ചാടുന്നത് കണ്ട ആൾ അറിയച്ച ഉടൻ സമീപത്തെ തോട്ടിൽ പണിയെടുക്കുകയായിരുന്ന നിഖിൽ എന്ന യുവാവ് പുഴയിൽ ചാടി ദർശനയെ കരയക്ക് എത്തിക്കുകയായിരുന്നു.

ഉടൻ തന്നെ കൽപറ്റയിലെ ​ഗവ ജനറൽ ആശുപത്രിയിൽ എത്തിച്ചു, പിന്നീട് മേപ്പാടിയിലെ സ്വാകാര്യ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരമാണ് ദർശന മരിച്ചത്.

അതേസമയം കുട്ടിക്ക് വേണ്ടി ഇന്നലെ മുതൽ തിരച്ചൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല, കമ്പളക്കാട് സിഐ കെ അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസും കല്പറ്റയിൽ നിന്നുള്ള അ​ഗ്നിശമന സേനയും എൻഡിആർഎഫ് സംഘവും എത്തിയിരുന്നു. സിഐ പുഴയിലിറങ്ങി തിരച്ചിലിന് നേതൃത്വം നൽകിയിരുന്നു, നാളെയും കുട്ടിക്കായുള്ള തിരച്ചിൽ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+