വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസികളിലെ ലഹരിക്കും ആത്മഹത്യപ്രവണതക്കും തടയാന്‍ പുതിയ പദ്ധതിയുമായി കോഴിക്കൂടം ജില്ലാഭരണകൂടം; 1500 കുടുംബങ്ങളുടെ വിവരശേഖരണം നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആദിവാസികള്‍ക്കായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി. ലഹരിയുടെ പിടിയില്‍ നിന്നും ആത്മഹത്യാ പ്രവണതകളില്‍ നിന്നും ആദിവാസി ഊരുകളെ മാറ്റിയെടുത്ത് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള മാനസികാരോഗ്യ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. പദ്ധതിയുടെ ഭാഗമായി ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കായി ഏകദിന പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.

<strong>വനിത മതിലിന് കൊല്ലം ജില്ല ഒരുങ്ങുന്നു... പങ്കെടുക്കുന്നത് മൂന്ന് ലക്ഷം പേർ, ചരിത്ര സംഭവമാകുമെന്ന് മേഴ്സിക്കുട്ടിയമ്മ!!</strong>വനിത മതിലിന് കൊല്ലം ജില്ല ഒരുങ്ങുന്നു... പങ്കെടുക്കുന്നത് മൂന്ന് ലക്ഷം പേർ, ചരിത്ര സംഭവമാകുമെന്ന് മേഴ്സിക്കുട്ടിയമ്മ!!

ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്തി അവരുടെ ശബ്ദമാകാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് കഴിയട്ടെ എന്ന് അവര്‍ ആശംസിച്ചു. എഡിഎം കെ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. വയനാട്ടിലെ ആദിവാസി ഊരുകളില്‍ നിലനില്‍ക്കുന്ന ലഹരിയുടെ അമിതമായ ഉപയോഗങ്ങള്‍ക്കെതിരെയും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യപ്രവണതകളും ഏറി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

tribal-mental-health-programme

ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട്-വയനാട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സാമുഹ്യനീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ 380 ഓളം കോളനികളിലെ 1500 ഓളം കുടുംബങ്ങളെ ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. ഒരോ അംഗത്തോടും നേരിട്ട് സംസാരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.

ഇവരില്‍ നിന്ന് കണ്ടെത്തിയ മൂന്നുപേരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. പുല്‍പ്പള്ളി, തിരുനെല്ലി മേഖലകളില്‍ നിന്നും പുതുതായി 28 മാനസികാരോഗ്യ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംയോജിത ആദിവാസി വികസന വകുപ്പ് (ഐ.ടി.ഡി.പി), ജില്ലാ നിയമ സേവന സഹായ സമിതി, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. മെഡിക്കല്‍ ഓഫീസര്‍, മാനസികാരോഗ്യ വിദഗ്ധന്‍, നഴ്സ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തിന്റെ സേവനവും ലഭിക്കും.

കാര്‍ഷികവൃത്തിയുമായി ഇഴകിച്ചേര്‍ന്നാണ് വയനാട്ടിലെ ഭൂരിഭാഗം ആദിവാസി സമൂഹങ്ങളും ജീവിക്കുന്നത്. കാര്‍ഷിക മേഖലുണ്ടായ തകര്‍ച്ച ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളതും ആദിവാസി വിഭാഗത്തെയാണ്. ഈ കാരണങ്ങളെല്ലാം ഊരുകളിലെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ അവസരത്തില്‍ ഊരുകളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. കോളനികളില്‍ മാനസികാരോഗ്യം ഉറപ്പാക്കി ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയാണ് ഒരു വര്‍ഷം നീളുന്ന തുടര്‍പദ്ധതിയുടെ ലക്ഷ്യം.

Wayanad
English summary
A new project introduce wayanad district administration for adivasis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X