സ്വർണ കവചവാലൻ വീണ്ടും ഗവേഷകർക്ക് മുന്നിൽ, കണ്ടെത്തിയത് 142 വർഷങ്ങൾക്കു ശേഷം
വയനാട്: സ്വർണ കവചവാലൻ പാമ്പിനെ 142 വർഷങ്ങൾക്കു ശേഷം വയനാട് ചെമ്പ്രമലയിൽ വീണ്ടും കണ്ടെത്തി.നിത്യഹരിത വനത്തിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് ഗോൾഡൻ ഷീൽഡ് ടെയ്ൽ ഇനത്തിലുള്ള 2 പാമ്പുകളെ ഗവേഷകർ കണ്ടത്തിയത്.സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലുള്ള പ്രദേശത്ത നിന്നാണ് ഇവരെ കണ്ടെത്തിയത്.
സ്വർണ നിറത്തിൽ തിളങ്ങുന്ന ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങൾ കാണാം.യൂറോപെൽറ്റിഡേ വിഭാഗത്തിൽപ്പെട്ട പാമ്പുകളാണ്.മണ്ണിൽ ദ്വാരമുണ്ടാക്കി അതിലാണ് ഇവ ജീവിക്കുന്നത്.

ഞങ്ങൾ ശരിയായ പ്രദേശത്ത് പരിശോധിക്കാത്തത് കൊണ്ടാകാം ഇതുവരെ സ്വർണ കവചവാലൻ പാമ്പിനെ കണ്ടെത്താനാകാഞ്ഞതെന്ന് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകനായ വിവേക് സിറിയക് പറഞ്ഞു.'കഴിഞ്ഞ 10 വർഷത്തിനിടയിൽ ചെമ്പ്ര കൊടുമുടിയിലേക്ക് ഈ പാമ്പിനെ തേടി ഞങ്ങൾ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട് .
ഒരു സമയത്ത് ചെമ്പ്ര ഒരു കുന്നായിരുന്നില്ലന്നും ഇതിൽ ഒരു കൂട്ടം കുന്നുകൾ ഉൾക്കൊള്ളുന്നുവെന്നും ഞങ്ങളുടെ അവാസ സന്ദർശനത്തിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഞങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് മറ്റു കുന്നുകളിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ആ ശ്രമം ഒടുവിൽ സ്വർണ കവചവാലനെ കണ്ടെത്തുന്നതിലേക്ക് നയിച്ചു. അദേഹം പറഞ്ഞു.
1880 ൽ ഈ ഇനം പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത് ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്നേഹിയുമായിരുന്ന കേണൽ റിച്ചഡ് ഹെൻറി ബെഡ്‌ഡോം ആണ് .ആർദ്ര വനങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ് ഗോൾഡൻ ഷീൽഡ് ടെയ്ൽ. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പൊതുവേ കാണപ്പെടുന്നത്.
ഗോൾഡൻ ഷീൽഡ് ടെയ്ൽസിനെപറ്റി വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിയു. വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുവർണ കവചവാലൻ പാമ്പിനെ വീണ്ടും കണ്ടെത്തിയത് കണ്ടെത്തിയത്.












Click it and Unblock the Notifications