വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതിദുരന്തം: ലക്കിടി ജിഎല്‍പി സ്‌കൂള്‍ ഇനി 'ട്രെയിന്‍', പിന്നില്‍ കോഴിക്കോട്ടെ യുവാക്കള്‍!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലക്കിടി ജി എല്‍ പി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് ഇനി ട്രെയിനില്‍ കയറാം. എഞ്ചിനും ബോഗികളുമുള്ള ഈ ട്രെയിന്‍ ചലിക്കില്ലെന്ന് മാത്രം. ഓരോ ബോഗികളും ക്ലാസ് മുറികളാണെന്നതാണ് വാസ്തവം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതി ലക്ഷ്യമിട്ട് 'എന്റെ സേവനം എന്റെ തൊഴില്‍' എന്ന പുതിയ വെബ്‌സൈറ്റ് കൂട്ടായ്മയാണ് ലക്കിടി ജി എല്‍ പി സ്‌കൂള്‍ ട്രയിനാക്കി മാറ്റിയത്.

സാമൂഹിക പ്രവര്‍ത്തകരും സ്‌കൂള്‍ ജീവനക്കാരും, രക്ഷിതാക്കളും, ലയണ്‍സ് ക്ലബ് ഡയമണ്ട്, എ.ഡബ്ല്യം എച്ച്. കല്ലായി എന്‍. എസ്.എസ്. സ്റ്റുഡന്റസ്, വെല്‍ട്രാന്‍സ് വെഞ്ചേഴ്‌സ് കമ്പനിയും ഈ പദ്ധതിയുമായി സഹകരിച്ചു. വിവിധ വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും സ്‌പോണ്‍സര്‍ ചെയ്ത ഒന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് ട്രെയിന്‍ വരച്ചിട്ടത്. കോഴിക്കോട് സ്വദേശികളായ ദീപക്(മലേഷ്യ), പ്രബുല്‍ (ദുബായ്), റെയ്‌സ് (ബാംഗ്‌ളൂര്‍) എന്നീ ചെറുപ്പക്കാരുടെ ആശയത്തിലൊരുങ്ങിയ വെബ്‌സൈറ്റിന്റെ ആത്യന്തിക ലക്ഷ്യം സന്നദ്ധപ്രവര്‍ത്തനമാണ്. ഇതിന്റെ ഭാഗമായാണ് ലക്കിടി ജി എല്‍ പി എസ് ട്രെയിനാക്കി മാറ്റിയത്. തീവണ്ടിയും റെയില്‍ പാളവും ഇല്ലാത്ത വയനാട്ടില്‍ കുട്ടികള്‍ക്ക് അത് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ദീപകും സംഘവും പറയുന്നു. ഹെഡ്മാസ്റ്ററുടെ ഓഫീസ് ഭാഗം എഞ്ചിനും മറ്റ് ക്ലാസ്സ് മുറികള്‍ ബോഗികളുമായാണ് ആയാണ് പെയിന്റ് ചെയ്തിരിക്കുന്നത്. സ്‌കൂളിന്റെ നമ്പര്‍ ആയ 15230 നമ്പറാണ് തീവണ്ടിക്ക് നല്‍കിയിട്ടുള്ളത്. രക്ഷിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് പുത്തന്‍ അനുഭവമായി മാറുകയാണ് ഈ തീവണ്ടി.

schoollakkidi2-15

ഈ ചെറുപ്പക്കാരുടെ കൂട്ടായ്മ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ടറിയാനും, അത് ലോകത്തെ അറിയിച്ച് അവരുടെ പ്രയാസങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കാണുന്നതിനുമാണ് വെബ്‌സൈറ്റ് സജ്ജമാക്കിയത്. ംംം.ലിലേലെ്മിമാലിേവേീ്വവശഹ.ീൃഴ എന്ന ലിങ്ക് വഴി ആര്‍ക്കും ഈ സൈറ്റില്‍ സേവനം ആവശ്യപ്പെടുകയോ സേവനം നല്‍കുകയോ ചെയ്യാവുന്നതാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടും പ്രചാരത്തിനായുണ്ട്.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകള്‍ ജനങ്ങളില്‍ നിന്നും മനസിലാക്കുകയും അതിനുള്ള പരിഹാരമാര്‍ഗം ജനങ്ങളില്‍ നിന്നുതന്നെ കണ്ടെത്തുകയും ചെയ്യുകയെന്നതാണ് ഈ വെബ്‌സൈറ്റ് കൊണ്ടുദ്ദേശിക്കുന്നത്. കേരള പുനര്‍നിര്‍മ്മിതിയില്‍ ഏറ്റവും ആവശ്യമായ സാമ്പത്തികം, മാനവവിഭവശേഷി, ഏകോപനം എന്നീ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്.

schoollakkidi-1

സേവനം ആവശ്യമുള്ളവര്‍ക്കായി സേവന സന്നദ്ധരായിട്ടുളള ആളുകള്‍, സൗഹൃദ കൂട്ടായ്മകള്‍, സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, യുവജന സംഘടനകള്‍, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിങ്ങനെ കേരളത്തിലെ മുഴുവന്‍ മേഖലകളെയും ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സേവനങ്ങള്‍ നേരിട്ട് ആവശ്യമുള്ളവരിലേക്ക് എത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇവരുടെ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവരങ്ങളും സംശയങ്ങള്‍ക്കും 9188830455 എന്ന നമ്പറിലും ബന്ധപ്പെടാവുന്നത്.


1. ലക്കിടി ജി എല്‍ പി എസിന് മുമ്പില്‍ 'എന്റെ സേവനം എന്റെ തൊഴില്‍' പദ്ധതിയിലെ യുവാക്കള്‍

2. ബോഗികളുടെ രൂപത്തില്‍ പെയിന്റിംഗ് ചെയ്ത ക്ലാസ് മുറികള്‍

Wayanad
English summary
a team of youth to ready to help lakkidi glp schoool
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X