Get Updates
Get notified of breaking news, exclusive insights, and must-see stories!

ബത്തേരിയിൽ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ

വയനാട്: ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ബത്തേരി വാകേരി മൂടിക്കൊല്ലി കൂടല്ലൂരിൽ മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകന്‍ പ്രജീഷാണ് (36) കൊല്ലപ്പെട്ടത്. വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.കാലിന്റെ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

wayanadkaduva

പുല്ല് അരിയാൻ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരനാണ് മൃതദേഹം കണ്ടത്. കടുവയുടെ ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാല്‍ ഇക്കാര്യം വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയാണിത്. പലപ്പോഴും ഇവിടെ കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് ഇവിടെ തോട്ടം തൊഴിലാളികൾക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+