വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദില്ലിയിലെ അപ്രഖ്യാപിത പ്രസിഡന്റ് ഭരണം; ആം ആദ്മി പാര്‍ട്ടി ധര്‍ണ നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഡല്‍ഹി നിയമസഭയിലേക്ക് ജനങ്ങള്‍ മഹാഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തിട്ടും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് മേല്‍ അപ്രഖ്യാപിത പ്രസിഡന്റ് ഭരണമേര്‍പ്പെടുത്തിയ എന്‍ ഡി എ സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ ജൂണ്‍ 18ന് വയനാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടെലഫോണ്‍ എക്‌സേഞ്ചിന് മുമ്പില്‍ ധര്‍ണയും പൊതുയോഗവും നടത്തി. ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടാണ് ഡല്‍ഹിയില്‍ കെജ്രിവാള്‍ നയിക്കുന്ന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നൊന്നായി നടപ്പിലാക്കാനും ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാരിന് സാധിച്ചു. ജനകീയ പിന്തുണയില്‍ വിറളിപൂണ്ടാണ് ഇപ്പോള്‍ ഭരണം അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നത്. ഇതിന് പിന്തുണയുമായി നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് എത്തുന്നത്. ഇത് കെജ്രിവാള്‍ സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ്. റേഷന്‍ സാധനങ്ങള്‍ വീടുകളിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ടും ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സഹപ്രവര്‍ത്തകരും ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

news

കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ഈ ധര്‍മ്മ യുദ്ധത്തില്‍ പങ്കാളികളാകണമെന്ന് ആം ആദ്മി ജില്ലാനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സായാഹ്ന ധര്‍ ണ വയനാട് പാര്‍ലമെന്റ് നിരീക്ഷകന്‍ ഷരീഫ് ചേന്ദമംഗലൂര്‍ ഉദ്ഘാടനം ചെയ്തു. അസൈനാര്‍.കെ.പി, ജേക്കബ്.കെ.പി, ജോസ് പുന്നക്കുഴി, മാത്യു മുള്ളന്‍മട, ബാബു തച്ചറോത്ത്, മുജീബ് റഹ്മാന്‍,നിസ്സാം മൂപ്പനാട്, അജി കൊളോണിയ, അഡ്വ.തോമസ് ബത്തേരി, അഡ്വ.തങ്കച്ചന്‍,ലൈജു സ്റ്റീഫന്‍,ലതീഷ്.എന്‍.പി.കൃഷ്ണന്‍.എ,ബാബു ദാമോദര്‍, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
AAP-dharna on sudden presidential rule in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X