വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോട്ടലുകളില്‍ നടത്തുന്ന റെയ്ഡ് പ്രഹസനം; വ്യാപാരി വ്യവസായി ഏകോപനസമിതി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകള്‍ ഹോട്ടല്‍, റസ്റ്റോറന്റ് തുടങ്ങിയ ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനകള്‍ പ്രഹസന നാടകമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപണം. എന്നാല്‍ ഭക്ഷണശാലകളില്‍ വിളമ്പുന്ന ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരമുള്ളതും ശുചിത്വത്തിലും, വൃത്തിയിലും മികവ് വേണമെന്ന സംഘടനയുടെ കാഴ്ചപ്പാടിന് ഒരു മാറ്റവുമില്ല. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മോശം ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടത് തന്നെയാണ്.

രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് ആക്റ്റ് പ്രകാരം ലൈസന്‍സ് എടുത്താണ് വ്യാപാരം നടത്തുന്നത്. ലൈസന്‍സില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പില്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ലൈസന്‍സ് ലഭിക്കാന്‍ സ്ഥാപനത്തില്‍ വെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ജോലിക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമാണ്. ഇതിന് പുറമേയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡി ആന്റ് ഒ ലൈസന്‍സും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാനിറ്ററി സര്‍ട്ടിഫിക്കറ്റും വ്യാപാരികള്‍ എടുക്കുന്നത്.

raid

മേല്‍ ചട്ടപ്രകാരമുള്ള ലൈസന്‍സുകള്‍ എടുത്ത് ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്ന ഹോട്ടല്‍ റസ്റ്റോറന്റ് വ്യാപാരികളെ പൊതുസമൂഹത്തിന് ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വ്യക്തിഹത്യ ചെയ്ത് മോശക്കാരാക്കിയാല്‍ നല്ല ഭക്ഷണം ലഭിക്കുമെന്നത് വിഡ്ഡിത്വമാണെന്നും സംഘടന വ്യക്തമാക്കുന്നു. കുറ്റമറ്റ തരത്തില്‍ ഭക്ഷണശാലകള്‍ നടത്താന്‍ സ്വീകരിക്കുന്നതിന് പകരം വ്യാപാരികളെ സമൂഹ മദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ മുതിരുന്ന നഗരസഭ അധികൃതര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ച യോഗം ആവശ്യപ്പെട്ടു. അതേസമയം, ജില്ലയില്‍ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡുകളിലെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നടക്കം പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തിരുന്നു.

raid

വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും കണ്ടെത്താന്‍ പരിശോധനക്ക് സാധിച്ചിരുന്നു. മൂന്ന് നഗരസഭകളിലെയും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്നാണ് കേടായതും, പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. സാധാരണക്കാരന് താങ്ങാനാവുന്നതിലും വിലയുയര്‍ത്തി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ റെയ്ഡിന് പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Wayanad
English summary
About hotel raids in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X