വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യപിച്ച യുവാവ് ഓടിച്ച ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതി അഷിബി റിമാന്‍ഡില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുവത്സര രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. കൊരട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്ത അന്നമനട കുരിയക്കാട്ടില്‍ അഷിബി(28)നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പുതുവത്സര ആഘോഷം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന വാളൂര്‍ വെള്ളാട്ടുപറമ്പില്‍ ജോസഫിന്റെ മകന്‍ ആല്‍ഫിനാണ് മരിച്ചത്.

<strong>വയനാടിലെ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അറസ്റ്റിലായ ക്ലര്‍ക്ക് സുനീഷിന് മഞ്ഞപ്പിത്തം, ആശുപത്രിയിൽ...</strong>വയനാടിലെ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അറസ്റ്റിലായ ക്ലര്‍ക്ക് സുനീഷിന് മഞ്ഞപ്പിത്തം, ആശുപത്രിയിൽ...

ആല്‍ഫിന്റെ സുഹൃത്തും എടത്തിപറമ്പില്‍ നെല്‍സന്റെ മകനുമായ സിബിന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. സിബിന്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വാളൂരില്‍ വച്ച് സൈക്കിള്‍ ഉന്തിവരികയായിരുന്ന ഇവര്‍ക്ക് നേരെ മദ്യപിച്ചെത്തിയ പ്രതി ഓടിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണംവിട്ട് ഇരച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ആല്‍ഫില്‍ മരിച്ചു. വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ച ജീപ്പ് കുറച്ച് ദൂരംകൂടി ഓടി റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണു നിന്നത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് നാലായി ഒടിഞ്ഞു. ഒരു കഷണം ജീപ്പിന്റെ മുകളിലേക്ക് വീണു പ്രതിക്ക് സാരമായ പരുക്കേറ്റു.

ashibin

തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രതി രക്ഷപ്പെടാതിരിക്കാന്‍ ആശുപത്രിയില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജായതോടെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ എ.എസ്.ഐ: സജി വര്‍ഗീസ്, സീനിയര്‍ സി.പി.ഒമാരായ ഷിബു സി.പി, ബിജു എം.ബി, സി.പി.ഒമാരായ അജിത് സി.ജി, രഞ്ജിത്ത് വി.പി, ജിബി, എ.വി. റെജി എന്നിവരും ഉണ്ടായിരുന്നു.

Wayanad
English summary
Accident case in Thrisur; culprit remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X