വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പനമരത്തെ വൃദ്ധി ദമ്പതികളുടെ കൊലപാതകം: പ്രതി അർജുൻ തന്നെയെന്ന് പോലീസ്, അർജുൻ അറസ്റ്റിൽ

Google Oneindia Malayalam News

കൽപ്പറ്റ: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ.

71ാം പിറന്നാള്‍ ആഘോഷിച്ച് നരേന്ദ്ര മോദി, ഇന്ത്യയെ മാറ്റിമറിച്ച മോദി സ്പര്‍ശമുള്ള 10 തീരുമാനങ്ങള്‍ ഇവ!!71ാം പിറന്നാള്‍ ആഘോഷിച്ച് നരേന്ദ്ര മോദി, ഇന്ത്യയെ മാറ്റിമറിച്ച മോദി സ്പര്‍ശമുള്ള 10 തീരുമാനങ്ങള്‍ ഇവ!!

നേരത്തെ ഇതേ പ്രദേശത്തുള്ള മറ്റൊരാളുടെ മൊബൈൽ മോഷ്ടിച്ചതിനും അർജുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ബെംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലുമായി ജോലി നോക്കിയിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായതോടെ നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു അർജുൻ. ഇതിനിടെയാണ് വൃദ്ധദമ്പതികളെ കൊലപ്പെടുത്തുന്നത്. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയാണ് ഇവരുടെ സമീപവാസിയാണ് അർജുൻ.

crime-1564371646-1

കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ അർജുൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. സെപ്തംബർ പത്തിന് രാവിലെ മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി അർജുനെ പോലീസ് വിളിപ്പിക്കുയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ അർജുൻ തന്രെ അടി വസ്ത്രത്തിൽ ഒളിപ്പിച്ച എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിവരം.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

എലിവിഷം ഉള്ളിൽച്ചെന്നതോടെ അർജുനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ അർജുൻ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമായിരുന്നു നാട്ടുകാർ ഉന്നയിച്ച ആവശ്യം.
ഇക്കഴിഞ്ഞ ജൂൺ പത്തിന് രാത്രിയാണ് റിട്ട. അധ്യാപകൻ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കുത്തേറ്റ് മരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ മുന്നോറോളം പേരെ ചോദ്യം ചെയ്തിരുന്നു.

പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വിഎന്‍ വാസവന്‍; പതിവ് സന്ദര്‍ശനമെന്ന് പ്രതികരണംപാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വിഎന്‍ വാസവന്‍; പതിവ് സന്ദര്‍ശനമെന്ന് പ്രതികരണം

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

Wayanad
English summary
Accused arrested in old couples murdered in Panamaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X