Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസോര്‍ട്ട് നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതി അറസ്റ്റില്‍, ചികിത്സയിലുള്ള കൂട്ടുപ്രതിയും കുടുങ്ങും!

കല്‍പ്പറ്റ: റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ . സുല്‍ത്താന്‍ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സെന്റ് സാമുവലി(52)നെയാണ് കൊല ചെയ്ത കേസിലാണ് മീനങ്ങാടി കൃഷ്ണഗിരി ജയാനിവാസില്‍ രാജു(60) അറസ്റ്റിലായത്. കൊല നടത്താന്‍ സഹായിച്ച രാജുവിന്റെ സുഹൃത്തും മീനങ്ങാടി കൊളഗപ്പാറ ആവയല്‍സ്വദേശിയുമായ അനിലാണ് കേസിലെ രണ്ടാംപ്രതി. ഇയാള്‍ കൊലപാതകത്തിനിടെ കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

കേരളാസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ജീവനക്കാരനാണ് അറസ്റ്റിലായ രാജു. രാജുവിന്റെ ഭാര്യയുമായി നെബുവിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിലെത്തിയത്. അധ്യാപികയായ രാജുവിന്റെ ഭാര്യയുമൊത്ത് നെബു രാത്രി ഏഴ് മണിയോടെയാണ് കല്‍പ്പറ്റ മണിയങ്കോട് വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെത്തുന്നത്.

rajuwayanadmurdercase-

ഈ റിസോര്‍ട്ട് നടത്തുന്നതിനായി ലീസിനെടുത്ത നെബു അവിടെ അറ്റകുറ്റപ്പണികളും മറ്റും നടത്തിവരികയായിരുന്നു. കല്‍പ്പറ്റ ടൗണില്‍ നിന്നും അധികം ദൂരമില്ലെങ്കിലും ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. റിസോര്‍ട്ടിന്റെ പൂമുഖത്ത് നെബുവും, രാജുവിന്റെ ഭാര്യയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാറില്‍ രാജുവും അനിലും അവിടേക്കെത്തുന്നത്. ഗെയിറ്റ് അടച്ചിട്ടിരുന്നതിനാല്‍ ചാടികടന്ന് അകത്തെത്തിയ രാജു തന്റെ ഭാര്യയുമൊത്ത് നെബുവിനെ കണ്ടതോടെ തുരുതുരെ കുത്തുകയായിരുന്നു.

മല്‍പ്പിടുത്തത്തില്‍ നെബുവിനെ പിടിച്ചുവെക്കുന്നതിനിടെ അനിലും പരിക്കേല്‍ക്കുകയായിരുന്നു. റിസോര്‍ട്ടിന്റെ മുറ്റത്തും മതിലും, തൂണുകളിലും രക്തം കട്ടപിടിച്ചുകിടന്നിരുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു നെബുവിന്റെ മൃതദേഹം കണ്ടെത്തിയത്. നെബുവിന് മുപ്പതിലധികം കുത്തേറ്റതായാണ് വിവരം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയെയും പരിക്കേറ്റ അനിലിനെയും കൂട്ടി രാജു അവിടെ നിന്നും കാറില്‍ തിരികെ പോരുകയായിരുന്നു. ഇതിന് ശേഷമാണ് അനില്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

nebu-15454525

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയോടെ പ്രതിയായ രാജു മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അനിലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. നെബുവിന് സുല്‍ത്താന്‍ബത്തേരി മലവയലില്‍ സ്വന്തമായി റിസോര്‍ട്ടുണ്ട്. കൂടാതെ വാടകക്കെടുത്തും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും നടത്തിവരുന്നുണ്ട്. ലീലാമ്മയാണ് നെബുവിന്റെ ഭാര്യ. മക്കള്‍: ഡില്‍ന, ഷില്‍ന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+