വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാണാസുര മലയില്‍ ഞായറാഴ്ചയും തീപിടുത്തം: കത്തിനശിച്ചത് ഹെക്ടര്‍ കണക്കിന് വനം, റവന്യൂ ഭൂമികളിലും!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബാണാസുര മല നിരകളില്‍ വീണ്ടും കാട്ടുതീ പടരുന്നു. ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാണെന്ന് പറയുമ്പോഴും വ്യാപകമായി തീ പടരുന്നതായി കാണാം. സൗത്ത് വയനാട് ഡിവിഷനില്‍പ്പെട്ട പ്രദേശത്താണ് തീപിടുത്തം തുടങ്ങിയതെങ്കിലും ഇപ്പോഴത് നോര്‍ത്ത് വയനാട് ഡിവിഷന്റെ ഭാഗത്തേക്ക് വ്യാപിച്ചിട്ടുണ്ട്. വനപ്രദേശമായതിനാല്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവസ്ഥയില്ല.

banasurafire-

എന്നാല്‍ തീ മലനിരകളില്‍ നിന്നും താഴേക്കിറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കല്‍പ്പറ്റയില്‍ നിന്നടക്കം ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മുകള്‍ ഭാഗത്തേക്ക് എത്തിപ്പെടാനാവില്ലെങ്കിലും താഴേക്ക് തീ പടര്‍രുന്നത് തടയാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ബാണാസുര മലയുടെ മുകള്‍ഭാഗത്തുണ്ടായ തീപിടുത്തത്തില്‍ ഹെക്ടര്‍ കണക്കിന് വനം, റവന്യൂഭൂമികള്‍ കത്തിനശിച്ചിരുന്നു. ഉണങ്ങിക്കിടന്ന അടിക്കാടുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുമുള്ള വന പ്രദേശത്താണ് ഒരേസമയത്ത് തീപ്പിടു ത്തമുണ്ടായത്.

wayandfire-

വാളാരംകുന്ന് മലയുടെ മുകള്‍ ഭാഗത്തുള്ള റവന്യു ഭൂമിയില്‍ നിന്നാണ് തീപിടുത്തതിന്റെ തുടക്കമെന്നായിരുന്നു നിഗമനം. തീ പിന്നീട് കാപ്പിക്കളം ഭാഗത്തേക്കുമെത്തി. ശക്തമായ കാറ്റ് കാരണം തീ നിയന്ത്രിക്കാനും സാധിച്ചില്ല. ശനിയാഴ്ചയാണ് വൈകു ന്നേരത്തോടെ മാനന്തവാടി സെക്ഷന് കീഴിലുള്ള ഭാഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. അതേസമയം, കാപ്പിക്കളം ഭാഗത്ത് നിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെ പുല്‍ക്കാടുകള്‍ ശനിയാഴ്ച രാത്രിയും കത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഞായറാഴ്ച രാവിലെയും തീ പടര്‍ന്നതെന്നാണ് കരുതുന്നത്.

അതേസമയം, ജില്ലയില്‍ വ്യാപകമായി തീപിടുത്തമുണ്ടാകുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം വയനാട് വന്യജീവി സങ്കേതത്തിലെ 50 ഹെക്ടറോളം വനം കത്തിനശിച്ചിരുന്നു.തരിയോട് കമ്പനിക്കുന്ന്, കല്‍പ്പറ്റ സിവില്‍സ്റ്റേഷന് പുറകുവശം, കുറിച്യര്‍മല എന്നിവിടങ്ങളിലും തീപിടുത്തത്തില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തം രൂക്ഷമായതോടെ അന്തരീക്ഷ താലനിലയും ഉയര്‍ന്നിട്ടുണ്ട്. 36 ഡിഗ്രി ചൂടാണ് ഇപ്പോള്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലുള്ളത്. ചൂട് തീഷ്ണമായതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.

Wayanad
English summary
acres of forest lost in fire in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X