Get Updates
Get notified of breaking news, exclusive insights, and must-see stories!

വസന്തകുമാറിന്റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി; നാളെ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെത്തും

Recommended Video

cmsvideo
    വസന്തകുമാറിന്റെ വീട്ടില്‍ മമ്മൂട്ടിയെത്തി | #Mammootty | Oneindia Malayalam

    കല്‍പ്പറ്റ: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുവാനും, അനുശോചനം രേഖപ്പെടുത്താനും ദിനംപ്രതിയെത്തുന്നത് നിരവധി പേര്‍. ഇന്ന് ഏറ്റവും ശ്രദ്ധേയമായത് നടന്‍ മമ്മൂട്ടിയുടെ സന്ദര്‍ശനമായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടി തറവാട് വീട്ടിലേക്ക് വയനാടിന്റെ പ്രിയനടന്‍ അബുസലീമിനൊപ്പം മമ്മൂട്ടിയെത്തിയത്.

    വാഴക്കണ്ടി തറവാട്ടിലെത്തിയ മമ്മൂട്ടി ഭാര്യ ഷീനയെയും, കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് വസന്തകുമാറിന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. എറണാകുളത്ത് നിന്നും വിമാനമാര്‍ഗം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി അവിടെ നിന്നാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. അരമണിക്കൂര്‍ ചിലവിട്ട ശേഷമാണ് മമ്മൂട്ടി തൃക്കൈപ്പറ്റയില്‍ നിന്നും മടങ്ങിയത്. മമ്മൂട്ടി പുഷ്പചക്രം അര്‍പ്പിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

    Mammootty

    അതേസമയം, കുടുംബം മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം മന്ത്രിസഭായോഗം അംഗീകരിച്ചു. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ജോലി സ്ഥിരപ്പെടുത്താനും, വീട് നിര്‍മ്മിച്ചുനല്‍കാനും, കുട്ടികളുടെ വിദ്യാഭ്യാസചിലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, നാളെ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ട് വീട് സന്ദര്‍ശിക്കും.

    Ramech Chennithala and Mullappally Rathnakaran

    മുഖ്യമന്ത്രി രാവിലെയും, ഉമ്മന്‍ചാണ്ടി ഉച്ചക്ക് ശേഷവുമായിരിക്കും സന്ദര്‍ശനം നടത്തുക. തിങ്കളാഴ്ച രാത്രി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രമുഖരടക്കം നിരവധി പേരാണ് ഇപ്പോഴും വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+