വയനാടിന് സഹായം നീട്ടി നടൻ സോനു സൂദ്, കുട്ടികൾക്ക് പഠിക്കാൻ നെറ്റ്വർക്കിനായി മൊബൈൽ ടവർ
ദില്ലി: വെള്ളിത്തിരയില്‍ മാത്രമല്ല, ജീവിതത്തിലും താരമാണ് ബോളിവുഡ് നടന്‍ സോനു സൂദ്. പ്രത്യേകിച്ച് ജനങ്ങള്‍ അതീവ ദുരതത്തിലമര്‍ന്ന ഈ കൊവിഡ് കാലത്ത് സോനു സൂദ് ചെയ്ത് കൊടുക്കുന്ന സഹായങ്ങള്‍ ചെറുതല്ല. സോനു സൂദിന്റെ ഇത്തരം ഇടപെടലുകള്‍ക്ക് വലിയ കയ്യടി ആണ് ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി നമ്മുടെ വയനാട്ടിലേക്കും സോനു സൂദ് സഹായ ഹസ്തം നീട്ടിയിരിക്കുകയാണ്.
Recommended Video
കൊവിഡ് കുറയാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് നടക്കുന്നത്. എന്നാല്‍ വയനാട് പോലുളള മലയോര മേഖലകളില്‍ നിന്നുളള കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നെറ്റ്വര്‍ക്ക് ഇല്ലായ്മ തന്നെയാണ് പ്രധാനപ്രശ്‌നം. വയനാട് എംപിയായ രാഹുല്‍ ഗാന്ധിയും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സഹായ വാഗ്ദാനവുമായി സോനു സൂദ് രംഗത്ത് വന്നത്. കുട്ടികളുടെ പഠനത്തിന് സഹായിക്കാന്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ തയ്യാറാണ് എന്നാണ് സോനു സൂദ് അറിയിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ തിരുനെല്ലിയില്‍ ആണ് നെറ്റ്വര്‍ക്ക് പ്രശ്‌നം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. വീടുകളുളള സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തത് കാരണം കുട്ടികളില്‍ പലരും കിലോമീറ്ററുകളോളം താണ്ടി നെറ്റ്വര്‍ക്ക് ഉളള സ്ഥലങ്ങളിലേക്ക് എത്തിയാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്. ഇവിടേക്ക് എത്തുന്ന കുട്ടികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച ഒരു ഷെഡിലിരുന്നാണ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്. ഇത് വാര്‍ത്തയായതോടെ സോനു സൂദ് ട്വിറ്ററില്‍ സഹായം പ്രഖ്യാപിച്ച് രംഗത്ത് എത്തുകയായിരുന്നു. ആര്‍ക്കും പഠനം നഷ്ടമാകില്ലെന്നും താന്‍ വയനാട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ടീമിനെ അയക്കുകയാണ് എന്നും സോനു സൂദ് അറിയിച്ചു.












Click it and Unblock the Notifications