നൗഫലെ, ഇനി എന്നും നിന്റെ കൂടെയുണ്ടാകും; ഉറ്റവരെയെല്ലാം നഷ്ടമായ നൗഫലിനെ ആശ്വസിപ്പിച്ച് ടിനി ടോം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ തീരാനഷ്ടമാണ് ബാക്കി വെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് കുത്തിയാെലിച്ചുവന്ന മലവെള്ളം എല്ലാം കൊണ്ടുപോയത്. മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ട മനുഷ്യർ ഇനി എന്തുചെയ്യും എന്നറിയാതെ പകച്ചുനിൽക്കുകയാണ്. കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട് എന്നന്നേക്കുമായി തനിച്ചായിപോയ മനുഷ്യരമുണ്ട്. ദുരന്തഭൂമിയിൽ അവർ പകച്ചുനിൽക്കുകയാണ്.
ഉരുൾപൊട്ടലിൽ കുടുംബത്തിലെ പതിനൊന്ന് പേരെയാണ് നൗഫലിന് നഷ്‍ടമായത്. മാതാപിതാക്കളെയും ഭാര്യയേയും മൂന്ന് മക്കളേയും അടക്കം 11 പേരെ നൗഫലിന് നഷ്ടമായി. ദുരന്തഭൂമിയിൽ തകർന്നിരിക്കുന്ന നൗഫലിന്റെ ചിത്രം ഓരോരുത്തരുടേയും നെഞ്ചിൽ നോവാണ്. ഇപ്പോൾ നൗഫലിനെ ചേർത്ത് നിർത്തുകയാണ് ടിനി ടോം. സഹോദരനായി ഇനിയെന്നും നൗഫലിനൊപ്പം ഉണ്ടാകുമെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറച്ചു.

നൗഫലിനെ സമാധാനിപ്പിക്കാൻ തിനിക്ക് വാക്കുകൾ ഇല്ലെന്നും എന്തു ആര് തന്നാലും പകരം ആവില്ല, നൗഫൽ എന്നും തന്റെ തീരാ ദുഖമായിരിക്കുമെന്നും ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല ...നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്ക് ആരെങ്കിലും ഒക്കെ ആകണം ..നൗഫലെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നുവെന്നും ടിനി ടോം കുറിച്ചു
ടിനി ടോം പങ്കുവെച്ച കുറിപ്പ്:
സഹിക്കാനാവുന്നില്ല ...നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല ... നീ എന്നും എന്റെ തീരാ ദുഖമായിരിക്കും ...ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല ...നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്കു ആരെങ്കിലും ഒക്കെ ആകണം..
.നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു ..കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ ...ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന് ....ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ ..എന്തിനും, എന്നാണ് അദ്ദേഹം കുറിച്ചത്.
ഒമാനിൽ ആണ് നൗഫൽ ജോലി ചെയ്യുന്നത്. ബന്ധുവിന്റെ ഫോൺ വിളിയെത്തിയപ്പോൾ തന്നെ നാട്ടിലേക്ക് പുറപ്പെട്ടതാണ്. നാട്ടിലെത്തിയ നൗഫൽ ഇന്നലെ വരെ ചാലിയാറിൽ തന്റെ പ്രിയപ്പെട്ടവരെ തിരയുകയായിരുന്നു. മേപ്പാടി ദുരിതാശ്വാ, ക്യാമ്പിൽ 3 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്ത് എത്തിയത്.












Click it and Unblock the Notifications