വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന്റെ താരമായി ബെന്നിസണ്‍ ചലഞ്ചറും മക്കളും; കായംകുളം കൊച്ചുണ്ണിയില്‍ മൂവരും ചെയ്തത് ശ്രദ്ധേയവേഷം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തിയ്യറ്ററുകള്‍ നിറഞ്ഞോടുന്ന കായംകുളം കൊച്ചുണ്ണിയില്‍ വേഷമിട്ട് വയനാട് സ്വദേശികളായ അച്ഛനും മക്കളും ശ്രദ്ധേയരാവുന്നു. മാനന്തവാടി പയ്യമ്പള്ളി കറുത്തേടത്തുവീട്ടില്‍ ബെന്നിസണ്‍ ചലഞ്ചറും മക്കളുമാണ് ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷമിട്ടിരിക്കുന്നത്. 'ഔത' എന്ന കഥാപാത്രമായി ബെന്നിസണെത്തുമ്പോള്‍ കായംകുളം കൊച്ചുണ്ണിയായി നിവിന്‍പോളിയുടെ ചെറുപ്പകാലമാണ് മകന്‍ ഡ്വായിന്‍ ബെന്‍കുര്യന്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്.

ഡ്വായിന്റെ അനിയത്തി സുഹ്‌റ എന്ന കഥാപാത്രവും ചെയ്തിരിക്കുന്നു. കായംകുളം കൊച്ചുണ്ണിയെന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ ബെന്നിസനും കുടുംബവും അഭിനയിക്കുന്നതും തികച്ചും യാദൃശ്ചികമായിരുന്നു. ചെറുപ്പം മുതല്‍ സിനിമയോട് ഏറെ കമ്പമുള്ള ഡ്വായിന് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

bennisonandfamily

തികച്ചും അവിചാരിതമായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. എറണാകുളത്തുള്ള സുഹൃത്ത് ലുക്ക്മാന്‍ ബെനിസനോട് പത്ത് വയസുള്ള ഏതെങ്കിലും കുട്ടിയുണ്ടെങ്കില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഉെണ്ടന്ന് അറിയിച്ചപ്പോഴാണ് അദ്ദേഹം തന്റെ മകനെ കുറിച്ച് പറയുന്നത്. ലുക്ക്മാന്‍ അപ്പോള്‍ തന്നെ ഒരു ഫോട്ടോ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഫോട്ടോ കണ്ടയുടന്‍ എത്രയും വേഗം മംഗലാപുരം സെറ്റില്‍ എത്താന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് സംവിധായകന്‍ റോഷനുമായുള്ള കൂടികാഴ്ച്ചയില്‍ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു. ഈ സമയം അവിടെയെത്തിയ അനിയത്തി ഡാവ്യ മേരി ബെന്‍ 'റോഷന്‍ അങ്കിളെ എന്നെയും സിനിമയില്‍ എടുക്കുമോ എന്ന്' ചോദിച്ചതോടെ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കഭാവം കണ്ട സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പെണ്‍കുട്ടിക്ക് സുഹ്‌റ എന്ന കഥാപാത്രം നല്‍കുകയായിരുന്നു. അഭിനയമികവ് കണ്ട് സംവിധായകന്‍ അഭിനന്ദിച്ചപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ഇരുവരും പറയുന്നു.

മംഗലാപുരം, ഉടുപ്പി, കാസര്‍കോട്, മഞ്ചേശ്വരം, ഗോവ എന്നിവിടങ്ങളിലായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ലോക്കേഷന്‍. കായംകുളം കൊച്ചുണ്ണിയില്‍ തകര്‍ത്ത് അഭിനയിച്ചതോടെ നിരവധി സിനിമകളില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. ശ്രീജിത്ത് മഹാദേവന്‍ സംവിധാനം ചെയ്യുന്ന പരിപ്പുവട എന്ന സിനിമയില്‍ നായികയുടെ അനുജനായി അഭിനയിച്ചു. ഇപ്പോള്‍ ജയന്‍ കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന വിശപ്പ് എന്ന സിനിമയില്‍ നായക റോളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

കൂടാതെ മറ്റു രണ്ടു മലയാളം സിനിമയിലും ഒരു തമിഴ് സിനിമയിലേക്കും ഡ്വായിന് ക്ഷണം എത്തിയിട്ടുണ്ട്. എല്‍കെജി മുതല്‍ ഞാന്‍ സ്‌കൂളിലെ കലാപ്രതിഭയും പഠനത്തില്‍ ഒന്നാമനുമായിരുന്നു. സ്‌കൂളില്‍ കിട്ടിയ സ്റ്റേജ് പ്രോഗ്രാമുകളും ടീച്ചേഴ്‌സിന്റെ സപ്പോര്‍ട്ടും വലിയൊരു അനുഗ്രഹമായിരുന്നുവെന്നും ഡ്വയിന്‍ പറയുന്നു. ഡാവ്യ മേരി ബെനാവട്ടെ കൊച്ചുണ്ണിയിലെ സുഹ്‌റയ്ക്ക് ശേഷം തീവണ്ടിയിലെ നായികയുടെ ബാല്യകാലമായ ദേവികയായി അഭിനയിച്ചു. ഒരുതമിഴ് സിനിമയിലും മറ്റൊരു മലയാളം സിനിമയിലേക്കും ഡാവ്യയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. ജില്ലാ നേഴ്‌സി കലോല്‍സവത്തില്‍ കലാതിലകമായിരുന്നു ഡാവ്യ. ചിത്രരചന, ഡാന്‍സ്, സംഗീതം എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. സെന്റ് പാട്രിക്‌സ് സ്‌കൂളിലെ ജീവനക്കാരിയായ ബിസ്‌നി ബെനിസനാണ് ഇവരുടെ മാതാവ്.

Wayanad
English summary
actors from wayanad in kayamakochunni malayalam movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X