അതിര്‍ത്തി കടന്ന് ഭാവന മുത്തങ്ങയില്‍, കൊവിഡ് പരിശോധനയ്ക്ക് സ്രവ സാമ്പിളെടുത്തു, ഹോം ക്വാറന്റീനില്‍
സുല്‍ത്താന്‍ബത്തേരി: ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച നടി ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് താരം മുത്തങ്ങയില്‍ എത്തിയത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ ഭാവന തുടര്‍ന്ന് സഹോദരനോടൊപ്പമാണ് യാത്ര തുടര്‍ന്നത്. ചെക്ക് പോസ്റ്റിലെ പ്രാഥമിക വിവരശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് ഭാവന യാത്ര ആരംഭിച്ചത്.

അതിര്‍ത്തി കടന്നുവന്നതുകൊണ്ട് ഭാവനയുടെ സാമ്പിള്‍ സ്രവപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഭാവനയുടെ അപ്രതീക്ഷിതമായ വരവ് എല്ലാവരിലും കൗതുകമുണര്‍ത്തി. കണ്ടുനിന്നവരില്‍ ചിലര്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് താരം സഹോദരനൊപ്പം തൃശൂരിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബംഗളൂരുവിലേക്ക് മാറുകയായിരുന്നു താരം.
പൃഥ്വിരാജ് ചിത്രമായ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. തെലുങ്കിലും കന്നഡയിലും സജീവമായ താരം എന്നാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. അത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. ആരാധകരാവട്ടെ ഈ മറുപടിയില്‍ തൃപ്തരായിരുന്നുമില്ല. തിരിച്ചുവരവിനെക്കുറിച്ച് യാതൊരു സൂചനകളുമില്ലെങ്കിലും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്.
ഇതിനിടെ ജോര്‍ദാനില്‍ നിന്ന് നാട്ടിലെത്തിയ നടന്‍ പൃഥ്വിരാജ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായിരുന്നു താരവും അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ പോയത്. ഇതോടൊപ്പം സുരാജ് വെഞ്ഞാറമൂടിനോടും കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സുരാജ് പങ്കെടുത്ത പൊതുപരിപാടിയില്‍ എത്തിയ പൊലീസുകാരന്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണിത്.












Click it and Unblock the Notifications