Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; നടി മഞ്ജുവാര്യരുടെ വീടിന് മുമ്പില്‍ 13ന് സത്യാഗ്രഹസമരം നടത്തുമെന്ന് ആദിവാസികള്‍

കല്‍പ്പറ്റ: 1.88 കോടി രൂപ ഉപയോഗിച്ച് 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് നടി മഞ്ജുവാര്യര്‍ വഞ്ചിച്ചുവെന്നും, ഇതിനെതിരെ നടിയുടെ തൃശ്ശൂരിലെ വീടിന് മുന്നില്‍ ഫെബ്രുവരി 13ന് ആദിവാസികള്‍ സത്യാഗ്രഹ സമരം നടത്തുമെന്നും പരക്കുനി കോളനിവാസികള്‍. വയനാട് ജില്ലയിലെ മാനന്തവാടി നിയോജകമണ്ഡലത്തില്‍ പനമരം ഗ്രാമപഞ്ചായത്തിലെ പരക്കുനിയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയസമുദായം താമസിച്ചുവരുന്ന കോളനിയിലായാണ് ഇത്രയും രൂപ മുടക്കി വീടും മറ്റ് അടിസ്ഥാനസൗകര്യങ്ങളും നിര്‍മമിച്ചുകൊടുക്കാമെന്ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ ഉറപ്പ് നല്‍കിയത്.

നടി മഞ്ജുവാര്യര്‍ ഇക്കാര്യം രേഖാമൂലം, വയനാട് ജില്ലാകലക്ടര്‍ക്കും, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം ഗ്രാമപഞ്ചായത്തിലും 2017 ജനുവരി 20നാണ് കത്ത് നല്‍കിയത്. ഇതിന് ശേഷം സര്‍ക്കാരും പട്ടികജാതി പട്ടികവര്‍ഗ വകുപ്പും പദ്ധതിക്ക് അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതികളെല്ലാം സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടും നടി വാഗ്ദാനങ്ങളില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്നും പരക്കുനി കോളനിവാസികള്‍ പറയുന്നു.

jomon-puthanpurackal-pressmeet

നടിയുടെ വാഗ്ദാനം വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ അര്‍ഹതപ്രകാരം ലഭിക്കേണ്ടിയിരുന്ന ട്രൈബല്‍ കോളനി ഭവന നിര്‍മ്മാണ ഫണ്ട്, ലൈഫ് ഭവന നിര്‍മ്മാണ ഫണ്ട്, വെള്ളപൊക്ക ദുരിതാശ്വാസഫണ്ട് കൂടാതെ മറ്റ് വിവിധ ഏജന്‍സികളുടെ ഫണ്ട് നിഷേധിക്കപ്പെട്ടുവെന്നും നിലവില്‍ പരക്കുനിയിലെ ആദിവാസികളുടെ ജീവിതം നരകതുല്യമാമെന്നും പരക്കുനി കോളനി സ്ഥിതി ചെയ്യുന്ന വാര്‍ഡ് മെമ്പര്‍ എം ജെ ചാക്കോ പറഞ്ഞു. പത്രസമ്മേളനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, ആദിവാസി പ്രതിനിധികളായ ചന്ദ്രന്‍ പരക്കുനി, വിഷ്ണു പരക്കുനി, വസന്ത പരക്കുനി, ഇന്ദിര പരക്കുനി, മിനി കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Indhira
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+