വയനാട് ആദിവാസി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് ഒളിവിൽ...
മാനന്തവാടി: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. വരിക്കാന്‍തൊടി വിപിനെ(26)തിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. കോളനിയില്‍ വെച്ച് പരിചയപ്പെട്ട യുവാവ് 18 വയസ് മുതല്‍ തന്നെ നിരന്തരം വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വഞ്ചിക്കുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസീന് നല്‍കിയ മൊഴി നല്‍കിയത്.
ഇന്ത്യക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ കൊമാറാമെന്ന് യുഎസ്; ആളില്ലാ യുദ്ധവിമാനം വില്‍ക്കാൻ അനുമതി!
വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യുവതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ യുവതിയെ സ്വാധീനിച്ച് ഗുളിക മാറിക്കഴിച്ചതാണെന്ന് മൊഴി നല്‍കിപ്പിക്കുകയും കേസെടുക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.

പിന്നീട് നടന്ന മധ്യസ്ഥ ശ്രമത്തിലും യുവാവ് വിവാഹത്തിന് തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് യുവതിയും ബന്ധുക്കളും പരാതി നല്‍കിയത്. എസ് എം എസ് വിഭാഗമാണ് കേസന്വേഷിക്കുന്നത്.പ്രതി ഒളിവിലാണ്. സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന യുവാവിനെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications