വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടില്ലാത്ത ആദിവാസി യുവാവ് ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും കൂടി ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ അഭയം തേടി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ആദിവാസികള്‍ക്കായി കോടികള്‍ മുടക്കുന്ന നാട്ടില്‍ കിടക്കാന്‍ സ്ഥലമില്ലാതെ, അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാതെ ആദിവാസി യുവാവ് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും കൂട്ടി തെരുവിലിറങ്ങി. സംഭവം വയനാട്ടിലെ മാനന്തവാടി വെള്ളമുണ്ടയില്‍.

<strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!</strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!

മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മഴുവന്നൂര്‍ ഇല്ലത്ത് കോളനിയിലെ വിഷ്ണുവാണ് ഭാര്യ ലക്ഷ്മിയെയും, അഞ്ച് വയസിന് താഴെ മാത്രം പ്രായമുള്ള മക്കളായ ശിവനന്ദു, വിവേക് എന്നിവരെയുമായി ശനിയാഴ്ച രാവിലെ മുതല്‍ തരുവണ ബസ്റ്റ് വെയറ്റിംഗ് ഷെഡ്ഡില്‍ അഭയം തേടിയത്. ഇല്ലത്ത് കോളനി നിവലില്‍ തന്നെ അഭിമുഖീകരിക്കുന്നത് നിരവധി പ്രതിസന്ധികളാണ്.

Adivasi family

സ്ഥലപരിമിതിയാണ് ഇവിടുത്തെയാളുകള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശനം. ഈ കോളനിയില്‍ പല ബന്ധുവീടുകളിലായാണ് വിഷ്ണുവും കുടുംബവും ഇതുവരെ താമസിച്ചുവന്നിരുന്നത്. നിലവില്‍ താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ ഒമ്പത് കുടുംബങ്ങളാണുള്ളത്. ഇതിലൊരു കുടംബത്തിലെ സ്ത്രീ കഴിഞ്ഞ ദിവസം പ്രസവിച്ചതോടെ ഈ വീട്ടില്‍ കഴിയാന്‍പറ്റാത്ത അവസ്ഥ വന്നു. തുടര്‍ന്ന് വീട്ടുകാര്‍ വിഷ്ണുവിനോടും കുടുംബത്തോടും വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെയാണ് ശനിയാഴ്ച രാവിലെ മുതല്‍ തരുവണ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ അഭയം പ്രാപിച്ചത്. സ്വന്തമായി റേഷന്‍ കാര്‍ഡു പോലും ഇനിയും ലഭിക്കാത്ത കുടുംബത്തിന്റെ ദൈന്യത ആരുടെയും കണ്ണ് നിറയിക്കും. കുടുംബം തരുവണ അങ്ങാടിയില്‍ താമസിക്കുന്ന വിവരം വെള്ളമുണ്ട ട്രൈബല്‍ ഓഫീസറെയും പ്രൊമോട്ടറെയും അറിയിച്ചെങ്കിലും രാത്രിയിലും ഇവര്‍ ആരും തിരിഞ്ഞു നോക്കിയില്ല.

തുടര്‍ന്ന് വാര്‍ഡ് മെമ്പറും വെള്ളമുണ്ട എസ് ഐ രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി താല്‍ക്കാലികമായി കുടുംബത്തെ കോളനിയിലെ തന്നെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. വീടിനായി ഇവര്‍ പലപ്പോഴായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിലും ട്രൈബല്‍ വകുപ്പിലും നിരവധി തവണ അപേക്ഷയും നല്‍കി.
കുടുംബത്തിന് റേഷന്‍ കാര്‍ഡ് ശരിയാക്കി നല്‍കാന്‍ പോലും പ്രമോട്ടര്‍ക്ക് സാധിച്ചിവാസ്തവം, മീനങ്ങാടി സ്വദേശിയായ വിഷ്ണു ഒമ്പത് വര്‍ഷം മുമ്പാണ് തരുവണയിലെത്തി ലക്ഷ്മിയെ വിവാഹം ചെയ്തു കോളനിയില്‍ താമസമാരംഭിച്ചത്. സ്ഥലപരിമിതി കാരണം വീര്‍പ്പു മുട്ടുന്ന കോളനിയില്‍ പലബന്ധുവീടുകളിലായാണ് ഇത് വരെയും താമസിച്ചു വന്നിരുന്നത്.

Wayanad
English summary
Adivasi youth and his pregnent wife and daughter were stay in bus shelter at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X