വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം: ആപ്പില്‍ വിശദവിവരങ്ങള്‍!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം നടപ്പിലാക്കുന്നു. പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. മൊബൈല്‍ ആപ്പിലൂടെ പ്രവേശനടിക്കറ്റ് ബുക്ക് ചെയ്യുന്നതിനനുള്ള സൗകര്യവും ഉടന്‍ നിലവില്‍ വരും.

കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക് കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക്


ടൂറിസം കേന്ദ്രങ്ങളിലെ സയമക്രമം, കാലാവസ്ഥ വിവരങ്ങള്‍, സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും. ഇപ്പോള്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പൂക്കോട്, കര്‍ലാട് തടാകങ്ങള്‍, കാന്തന്‍പാറ വെള്ളച്ചാട്ടം, എടക്കല്‍ ഗുഹ, പ്രിയദര്‍ശിനി എസ്റ്റേറ്റ്, മാനന്തവാടി പഴശ്ശി പാര്‍ക്ക്, മാവിലാന്തോട് പഴശ്ശി മ്യൂസിയം, അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ പന്ത്രണ്ടോളം ടൂറിസം കേന്ദ്രങ്ങളിലാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കുന്നത്.

mobile1-15

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും wayanadtourism.org എന്ന വെബ്സൈറ്റിലൂടെയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളാണ് എര്‍പ്പെടുത്തുന്നതെന്ന് ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി. ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദ്, മാര്‍ക്കറ്റിങ് കോ-ഓഡിനേറ്റര്‍ സുബിന്‍ .ജി .ഫിലിപ്പ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇത് സംബന്ധിച്ച് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പങ്കെടുത്തത്.

Wayanad
English summary
Advance online booking for tourist spots at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X