വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം; വയനാട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി, മകന്‍ കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ജലീലിന്റെ മാതാവ് ഹലീമ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മകന്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവ് ഹലീമ. മജീസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്ന തെളിവെടുപ്പിനെത്തിയതായിരുന്നു അവര്‍. ജലീലിന്റെ മാതാവ് അലീമ അടക്കം ഒമ്പത് പേരാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി കലക്ടര്‍ മുമ്പാകെ തെളിവെടുപ്പിന് മുമ്പാകെ ഹാജരായത്.

<strong>ഐഎന്‍ടിയുസി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; സംസ്ഥാന ഐടി സെല്‍ സംസ്ഥാന ക്യാംപ് സമാപിച്ചു, 44 തൊഴില്‍ നിയമങ്ങള്‍ നാലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയതന്ത്രമെന്ന് ആര്‍ ചന്ദ്രശേഖരന്‍!</strong>ഐഎന്‍ടിയുസി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; സംസ്ഥാന ഐടി സെല്‍ സംസ്ഥാന ക്യാംപ് സമാപിച്ചു, 44 തൊഴില്‍ നിയമങ്ങള്‍ നാലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയതന്ത്രമെന്ന് ആര്‍ ചന്ദ്രശേഖരന്‍!

മജിസ്റ്റീരിയല്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ ജലീലിന്റെ സഹോദരന്‍ സിപി റഷീദ്, മറ്റ് സഹോദരങ്ങളായ സിപി ജിഷാദ്, സഹോദരി ഷെരീഫ, അന്‍സാര്‍, നഹാസ് ,അബ്ദുള്‍ അസീസ്, പുഷ്പലത, നൂര്‍ജഹാന്‍, വിനോദിസ വേലുക്കുട്ടി എന്നിവരുമാണ് വെവ്വേറെ മൊഴി നല്‍കിയത്. ആകെ പതിനാല് പേരോടാണ് ഹാജരാകാന്‍ കലക്ടര്‍ നോട്ടീസയച്ചത്. പൂനെ ജയിലില്‍ കഴിയുന്ന സഹോദരന്‍ സി.പി. ഇസ്മായിലും ഏറെ നാളായി കാണാനില്ലാത്ത മറ്റൊരു സഹോദരന്‍ സി.പി. മൊയ്തീനും അടക്കം അഞ്ച് പേര്‍ ഹാജരായില്ല.

Maoist

കലക്ടര്‍ സൗഹാര്‍ദ്ദപരമായാണ് തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയതെന്ന് സഹോദരന്‍ സി പി റഷീദ് വ്യക്തമാക്കി. വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് താമസിക്കുന്ന വൃദ്ധയായ തനിക്ക് വയനാട്ടില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് എന്ത് തെളിവ് നല്‍കാന്‍ കഴിയുമെന്ന് ഹലീമ പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വയനാട് കലക്ട്രേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ ജില്ലാകലക്ടറോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ കുടുംബങ്ങളായി ജീവിക്കുന്ന ബന്ധുക്കളെയാണ് കലക്ട്രേറ്റില്‍ വിളിച്ചുവരുത്തിയത്. ഇവരെല്ലാം മകന്‍ മരിച്ചതിന് ശേഷം മാത്രമാണ് സംഭവം അറിയുന്നത്. തങ്ങള്‍ വന്നില്ലെങ്കില്‍ അക്കാരണം കൊണ്ട് മാത്രം അന്വേഷണം നിലച്ചേക്കാമെന്ന ഭയം കൊണ്ടാണ് തെളിവെടുപ്പിനെത്തിയതെന്നും അവര്‍ പറഞ്ഞു. കലക്ടറുടെ തെളിവെടുപ്പില്‍ പ്രതീക്ഷയുണ്ടെന്ന് ജലീലിന്റെ മാതാവ് ഹലീമ. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്ന മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സഹോദരന്‍ സി.പി.റഷീദും പ്രതികരിച്ചു. അതേസമയം, ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി പി റഷീദ് കല്‍പ്പറ്റ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഏതാണ്ട് നിലച്ച മട്ടിലായ മജിസ്റ്റീരിയല്‍ അന്വേഷണം പുനരാരംഭിച്ചത്.

Wayanad
English summary
After Jaleel's murder issue; Majisterial enquiry started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X