വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ യു ഡി എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി; മൂന്ന് പഞ്ചായത്തിന് പിന്നാലെ നഗരസഭയിലും ഭരണമാറ്റത്തിന് സാധ്യത

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: മുട്ടില്‍, പടിഞ്ഞാറത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സുല്‍ത്താന്‍ബത്തേരി നഗരസഭയിലും യു ഡി എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. എല്‍ ഡി എഫ് പിന്തുണയോടെ ചെയര്‍മാനായ കേരളാ കോണ്‍ഗ്രസ് എമ്മിനെ ടി എല്‍ സാബുവിനെതിരെയും, വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷക്കെതിരെയുമാണ് യു ഡി എഫ് കോഴിക്കോട് നഗരകാര്യവകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ക്കാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

<strong>ശശീന്ദ്രല്‍ കേസും മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളും അട്ടിമറിക്കുന്നു... ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം!!</strong>ശശീന്ദ്രല്‍ കേസും മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളും അട്ടിമറിക്കുന്നു... ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം!!

ബത്തേരിയില്‍ രണ്ട് സി പി എം സിറ്റിംഗ് വാര്‍ഡുകളിലേക്ക് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പാണ് ഭരണമാറ്റത്തിന് അവസരമായത്. ഉപതിരഞ്ഞെടുപ്പ് നടന്ന കരുവള്ളിക്കുന്ന് വാര്‍ഡ് യു ഡി എഫ് പിടിച്ചെടുത്തതോടെ സീറ്റിംഗ് നില യു ഡി എഫിനും എല്‍ ഡി എഫിനും 17 വീതമാകുകയായിരുന്നു. ബി ജെ പിക്ക് ഒരു സീറ്റാണുള്ളത്. ബി ജെ പി അംഗം പിന്തുണച്ചാല്‍ യു ഡി എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയം പാസാകും. നിലവില്‍ കേരളാ കോണ്‍ഗ്രസിലെ ടി എല്‍ സാബുവാണ് ചെയര്‍മാന്‍. യു ഡി എഫിനൊപ്പം മത്സരിച്ച് ജയിച്ച സാബു പിന്നീട് എല്‍ ഡി എഫിനൊപ്പം ചേര്‍ന്നതോടെയാണ് ഭരണം ഇടതുമുന്നണിക്ക് ലഭിക്കുന്നത്.

Sulthan Bathery Municipality

ധാരണപ്രകാരം ആദ്യരണ്ട് വര്‍ഷം സി പി എം, പിന്നീട് ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ്, വീണ്ടും രണ്ട് വര്‍ഷം സി പി എം എന്ന നിലയിലായിരുന്നു ചെയര്‍മാന്‍ സ്ഥാനം വീതം വെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി മന്ദംകൊല്ലി വാര്‍ഡിലെ കൗണ്‍സിലര്‍ മരണമടയുകയും, കരിവള്ളിക്കുന്നിലെ കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി പോകുകയും ചെയ്തതോടെയാണ് ചെയര്‍മാന്‍ സ്ഥാനം വീതം വെപ്പ് പൊളിഞ്ഞത്. ഇതില്‍ മന്തംകൊല്ലി എല്‍ ഡി എഫിന് നിലനിര്‍ത്താനായെങ്കിലും, കരിവള്ളിക്കുന്ന് വാര്‍ഡ് നഷ്ടമായതാണ് ഭരണത്തിന് പ്രതിസന്ധിയുണ്ടാക്കിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളാകോണ്‍ഗ്രസിന് തന്നെ വീണ്ടും ചെയര്‍മാന്‍ സ്ഥാനത്ത് തുടരാമെന്ന അവസ്ഥയുണ്ടെങ്കിലും ഇതിനോട് ഇടതുമുന്നണിയില്‍ പലര്‍ക്കും യോജിപ്പില്ല.

വയനാട്ടില്‍ മാത്രം കേരളാ കോണ്‍ഗ്രസ് തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യു ഡി എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജോസ് കെ മാണി നയിച്ച യാത്ര ജില്ലയിലെത്തിയപ്പോള്‍ യു ഡി എഫിലെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയില്‍ തിരിച്ചും കേരളാ കോണ്‍ഗ്രസും അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നില്ല. കേരളാ കോണ്‍ഗ്രസ് തുടരുന്ന ഈ അവിശുദ്ധ സമീപനത്തിനെതിരെ നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരണമെന്ന് യു ഡി എഫ് കൂട്ടായ്മ മുനിസിപ്പല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിക്കുന്നത്.

കൗണ്‍സിലര്‍മാരായ പി പി അയൂബ്, എന്‍ എം വിജയന്‍, അഡ്വ. രാജേഷ്‌കുമാര്‍ തുടങ്ങിയവരാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ എന്‍ എം വിജയന്‍ അവതാരകനായും, പി പി അയൂബ് അനുവാദകനുമായാണ് അവിശ്വാസം പ്രമേയം അവതരിപ്പിക്കുക. ബത്തേരിയോടൊപ്പം തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും ഭരണ പ്രതിസന്ധി തുടരുകയാണ്. ഈ മാസം 14ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം വാര്‍ഡിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുന്നയാള്‍ പ്രസിഡന്റാവും. സംവരണ വാര്‍ഡില്‍ ആര് ജയിച്ചാലും പ്രസിഡന്റാവുമെന്നിരിക്കെ ഇവിടെ ഇരുമുന്നണികളും ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്.

Wayanad
English summary
After three panchayats, Sulthan Bathery municipality is likely to change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X