കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; മരണകാരണം കടബാധ്യത; പലിശയടക്കം അടക്കാനുള്ളത് 69 ലക്ഷം രൂപയെന്ന് ബന്ധുക്കള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലും കർഷക ആത്മഹത്യ | Oneindia Malayalam

പുല്‍പ്പള്ളി: വയനാട്ടില്‍ ആഴ്ചകളുടെ ഇടവേളക്ക് ശേഷം വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി ഇരുളത്താണ് കര്‍ഷകനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുളം അങ്ങാടിശേരി ചാത്തമംഗലം പന്നിമറ്റത്തില്‍ ദിവാകരന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മകന്റെ ഭാര്യ ചായയുമായി എത്തിയപ്പോഴാണ് ദിവാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ദിവാകരന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുളം ഗ്രാമീണ ബാങ്കില്‍ നിന്നും വായ്പയെടുത്ത നാലര ലക്ഷം രൂപ ഇപ്പോള്‍ കുടിശ്ശികയായി അറുപത് ലക്ഷം രൂപയായി.

<strong>ഗുജറാത്തില്‍ ബിജെപിക്ക് അഗ്നിപരീക്ഷ; ജസ്ദാനില്‍ ജയം അനിവാര്യം, 2017 ആവര്‍ത്തിക്കുമോ എന്ന് ഭയം!!</strong>ഗുജറാത്തില്‍ ബിജെപിക്ക് അഗ്നിപരീക്ഷ; ജസ്ദാനില്‍ ജയം അനിവാര്യം, 2017 ആവര്‍ത്തിക്കുമോ എന്ന് ഭയം!!

ബത്തേരി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികയടക്കം അഞ്ച് ലക്ഷം രൂപയും കെ.എസ്.എഫ്.ഇ.യില്‍ നാല് ലക്ഷം രൂപയും കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നരയേക്കര്‍ സ്ഥലം ഉണ്ടെങ്കിലും കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിച്ചതോടെ വരുമാനങ്ങളെല്ലാം നിലച്ചിരുന്നു. ഇതിനിടെ ദിവാകരന്റെ ഭൂമി വനംവകുപ്പ് കണ്ടുകെട്ടിയതോടെ 2003 മുതല്‍ ഭൂമിക്ക് നികുതിയടക്കാനും സാധിക്കുന്നില്ല. ഇതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജാമ്യം നിന്നവരുടെ പേരില്‍ ലോണ്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചതും ദിവാകരനെ വിഷമത്തിലാക്കി.

divakaranfarmersuicide-1

ദിവാകരന്റെ ആത്മഹത്യയോടെ കഴിഞ്ഞ നാല് മാസത്തിനിടെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരാണ് പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍. ഇവരെല്ലാം കടബാധ്യത മൂലമാണ് മരിച്ചത്. ആത്മഹത്യ ചെയ്ത രാഘവന് ജില്ലാസഹകരണബാങ്കിന്റെ പുല്‍പ്പള്ളി സാഹാഹ്നശാഖയില്‍ അഞ്ച് ലക്ഷം രൂപയും, എസ് ബി ഐയുടെ കാപ്പിസെറ്റ് ശാഖയില്‍ ഏഴ് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുമുണ്ടായിരുന്നു. മരിച്ച അജിത്തിനും രാമദാസിനും വിവിധയിടങ്ങളില്‍ കടബാധ്യതയുണ്ടായിരുന്നു.

പ്രളയനഷ്ടങ്ങളടക്കമുള്ള വിവിധ വിഷയങ്ങള്‍ കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ജില്ലയില്‍ ബാങ്കുകള്‍ സര്‍ഫാസി ആക്ട് പ്രകാരമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 8000-ത്തോളം കര്‍ഷകരാണ് സര്‍ഫാസി നിയമപ്രകാരം ജപ്തിനടപടിയിലേക്ക് നീങ്ങുന്നത്. ഇതിനിടയിലാണ് വീണ്ടും കുടിയേറ്റമേഖലയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തത്. മരിച്ച ദിവാകരന്റെ ഭാര്യ ലീല രണ്ട് മാസം മുമ്പ് ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കേണിച്ചിറ പോലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മക്കള്‍: രാഹുല്‍, ധനില്‍. മരുമക്കള്‍: സൂര്യ, അശ്വതി. ബാങ്ക് അധികൃതരുടെ നിരന്തരമായ ഭീഷണിയാണ് ദിവാകരന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് നാട്ടുകാരും പറയുന്നു.

English summary
again farmer's suicide reported from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X