വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: വയനാട്ടില്‍ ധനസഹായം കിട്ടാത്തവര്‍ നിരവധി; കൈപ്പഞ്ചേരി പണിയ കോളനിയിലെ നാല് കുടുംബങ്ങള്‍ നിരാഹാരസമരത്തില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായവും ആനുകൂല്യവും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. കല്‍പ്പറ്റ നഗരസഭയില്‍ ഏറ്റവുമധികം വെള്ളപ്പൊക്കം ബാധിച്ച മണിയങ്കോട് പ്രദേശത്ത് പതിനായിരം രൂപ ധനസഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ഇപ്പോഴും നിരവധിയാണ്. അര്‍ഹതപ്പെട്ടവരില്‍ പലരുടെയും പേര് ഇനിയും പട്ടികയിലില്ല. അതേസമയം, അനര്‍ഹരായ പലരും ധനസഹായം കൈപ്പറ്റിക്കഴിഞ്ഞു.

അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

നഗരസഭയിലെ ഓണിവയല്‍ ഡിവിഷനില്‍ പ്രളയക്കെടുതി നേരിട്ട അസൂഖബാധിതനായ ജോണിയുടെ കുടുംബത്തെ നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയ ശേഷമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇദ്ദേഹം കഴിഞ്ഞ ദിവസം ആനുകൂല്യ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് ക്ഷേത്രപരിസരത്ത് പ്രളയത്തില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും ആനുകൂല്യം ലഭ്യമായിട്ടില്ല.

Dalit protest

മഴക്കെടുതിക്ക് ശേഷം വിവിധ സംഘടനകളും, വ്യക്തികളും, കൊച്ചുകുട്ടികളും വരെ തങ്ങളുടെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ നാട്ടിലാണ് ഈ ദുര്‍വിധി. ഇന്ന് രാവിലെ പേര്യയിലെ അയിനിക്കല്‍ കൈപ്പഞ്ചേരി പണിയക്കോളനിയിലെ നാല് കുടുംബം പേര്യ വില്ലേജ് ഓഫീസിന് മുമ്പില്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ മണ്ണിടിഞ്ഞ് വീണ്ട് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോഴും ദുരിതാശ്വാസക്യാംപില്‍ കഴിയുന്നവരാണ് ഈ കുടുംബങ്ങള്‍. ഭക്ഷണവും ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്ന പരാതിയിലാണ് ഈ നാല് കുടുംബവും പട്ടിണിസമരം തുടങ്ങിയിട്ടുള്ളത്.

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പേര്യ അയിനിക്കല്‍ കൈപ്പഞ്ചേരി കോളനിയിലെ താമസക്കാരാണിവര്‍. കൈപ്പഞ്ചേരി പണിയ കോളനിയില്‍ മഴയുണ്ടാക്കിയ ദുരിതങ്ങള്‍ ചെറുതായിരുന്നില്ല. കോളനിയില്‍ ആകെയുള്ള 12 വീടുകളില്‍ നാലെണ്ണം പൂര്‍ണമായും, ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. കോളനിയിലെ കറപ്പന്‍, സജി, സിന്ധു, നെല്ല എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഈ കുടുംബങ്ങള്‍ മഴക്കെടുതി കഴിഞ്ഞിട്ടും അയിനിക്കല്‍ കമ്മ്യൂണിറ്റിഹാളില്‍ സജ്ജമാക്കിയ ദുരിതാശ്വാസക്യാംപില്‍ കഴിഞ്ഞുവരികയായിരുന്നു.

അയിനിക്കലിലെ തന്നെ നിര്‍മ്മല സ്‌കൂളിലെ ദുരിതാശ്വാസക്യാംപില്‍ നിന്നാണ് സ്‌കൂള്‍ തുറന്നതോടെ ഈ കുടുംബങ്ങളെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ഈ നാല് കുടുംബങ്ങളിലെ 20-ഓളം പേരാണ് ഇപ്പോള്‍ നിരാഹാരസമരം തുടങ്ങിയിട്ടുള്ളത്. തവിഞ്ഞാല്‍ ഗ്രാമപ ഞ്ചായത്തംഗം ബെന്നിയുടെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തും പൊതു ജനങ്ങളും സന്നദ്ധ പ്രവര്‍ ത്തകരുമായിരുന്നു ഇതുവരെ ഈ 20 പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ കണക്കില്‍ ഇങ്ങനെയൊരു ദുരിതാശ്വാസ ക്യാമ്പില്ലെന്നാണ് പറയുന്നത്.

അതു കൊണ്ട് ഭക്ഷണവും സഹായങ്ങളും നല്‍കാന്‍ കഴിയില്ലന്നും പറയുന്നു. കൈപ്പഞ്ചേരി കോളനിക്കാരുടെ ദുരിതം ആദ്യത്തേതല്ല, എല്ലാവര്‍ഷവും അയിനിക്കല്‍ പുഴ കരകവിഞ്ഞൊഴുകിയാല്‍ കോളനി വെള്ളത്തിലാവും. പിന്നീടിവരെ ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റും. അയിനിക്കല്‍ പുഴയില്‍ നിന്നും 25 മീറ്ററോളം ഉയരത്തിലാണ് കോളനിയിലെ 12 വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളുടെ പിന്‍ഭാഗത്ത് 50 മീറ്ററോളം ഉയരത്തില്‍ വലിയകുന്നാണ്.

പേര്യ ആലാറ്റില്‍ റോഡില്‍ നിന്നും 20 മീറ്ററോളം അകലെയുള്ള കോളനിയില്‍ ഗതാഗതയോഗ്യമായ റോഡുമില്ല. ഇക്കഴിഞ്ഞ ശക്തമായ കാലവര്‍ഷത്തില്‍ 50 മീറ്ററോളം ഉയരുമുള്ള കുന്നില്‍ നിന്നും മണ്ണിടിഞ്ഞതിനാല്‍ വന്‍ അപകട ഭീഷണിയുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ കുടുംബങ്ങളെ ദുരിതാശ്വാസക്യാംപിലേക്ക് മാറ്റിയത്. ഇവരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലിസ്റ്റിലിലെന്ന് പറഞ്ഞ് അവഗണിക്കുന്നത്.

Wayanad
English summary
Agitation of tribes for food in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X