വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുകുൾ വാസ്നിക്; സര്‍ക്കാര്‍ സമീപനം നിരുത്തരവാദിത്വപരം, ബിജെപി അക്രമങ്ങൾക്ക് ജനപിന്തുണയില്ല!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശബരിമലയുടെ പേരില്‍ നടക്കുന്ന അക്രമവുമായി ബന്ധപ്പെട്ട് നിരുത്തരവാദിത്വപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക്. കല്‍പ്പറ്റയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എല്‍ഡിഎഫും ബിജെപിയും കേരളത്തില്‍ അക്രമം നടത്താന്‍ ശ്രമിക്കുകയാണ്.

ശബരിമല; നിരോധനാജ്ഞ വീണ്ടും നീട്ടി; ദർശനത്തിനും ശരണം വിളിക്കും വിലക്കില്ല, വൻ സുരക്ഷ.. കൂടുതൽ പോലീസ്!

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും ആര്‍ എസ് എസും ചേര്‍ന്ന് കേരളത്തില്‍ നടത്തുന്ന അതിക്രമങ്ങളെ ജനങ്ങള്‍ പിന്തുണക്കുന്നില്ല, അക്രമം നടത്തുന്ന എല്‍ ഡി എഫിന്റെയും ബി ജെ പിയുടെയും സമീപനങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മറുപടിയായി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Mukul Vasnik

കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ഭാരവാഹികള്‍, യൂത്ത്‌കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ്, കെ എസ് യു, ഡി സി സി ഭാരവാഹികള്‍, കെ പി സി സി ഭാരവാഹികള്‍ തുടങ്ങിയവരുമായെല്ലാം ആശയവിനിമയം നടത്തും. വയനാട് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. നേതാക്കളുമായും പ്രവര്‍ത്തകരുടെയും അഭിപ്രായം തേടിയ ശേഷമാവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കടക്കം കടക്കുക. വയനാട്ടില്‍ 80 ശതമാനത്തോളം ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് പാര്‍ട്ടിക്ക് കരുത്തുപകരുന്നതായി ശക്തി, ലോക്‌സമ്പര്‍ക്ക് പോലുള്ള പരിപാടികള്‍ നടത്തും. കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരമാണ് ഇപ്പോഴുള്ളത്. അടുത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നരേന്ദ്രമോദിയെ മുന്‍പ്രധാനമന്ത്രിയായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കല്‍പ്പറ്റ വിന്റ് വാലി റിസോര്‍ട്ടില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുകുള്‍ വാസ്‌നിക് വ്യക്തമാക്കി.

മുന്‍മന്ത്രി എ പി അനില്‍കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ശരത്ചന്ദ്രപ്രസാദ്, സുമ ബാലകൃഷ്ണന്‍, കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം മുതലുള്ള ഭാരവാഹികളും, പോഷകസംഘടനാഭാരവാഹികളുമടക്കം നൂറോളം പേരാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്.

Wayanad
English summary
AICC General Secretary Mmukul Vasnik against Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X