വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിൽ അല്‍കരാമ സൗജന്യ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു: ബഡ്സ് സ്കൂളും സജ്ജം!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് ആശ്വാസമായി അല്‍ കരാമ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളിലെ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുന്നതിനാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അല്‍ കരാമ ഗ്രൂപ്പ് എം ഡിയും വയനാട് വെള്ളമുണ്ട സ്വദേശിയുമായ അബ്ദുല്‍ നാസര്‍ കുരിങ്ങാരത്താണ് ഡയാലിസ് സെന്ററിന്റെ കെട്ടിടം രണ്ട് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച് നല്‍കിയത്.

എംബി രാജേഷിനെ വീഴ്ത്തി, ഇനി വികെ ശ്രീകണ്ഠന് താടിയെടുക്കാം.. ആ പാലക്കാടൻ ശപഥമിങ്ങനെ!എംബി രാജേഷിനെ വീഴ്ത്തി, ഇനി വികെ ശ്രീകണ്ഠന് താടിയെടുക്കാം.. ആ പാലക്കാടൻ ശപഥമിങ്ങനെ!

alkarama111-1

നാല് പഞ്ചായത്തിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ സമര്‍പ്പണവും ഇതോടൊപ്പം നടന്നു. വെള്ളമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ഉദ്ഘാടനചടങ്ങുകള്‍ നടന്നത്. ഇതോടൊപ്പം ഡയാലിസിസ് സെന്ററിനായി അബ്ദുല്‍ നാസര്‍ കുരിങ്ങാരത്ത് നല്‍കിയ ആധുനിക സജ്ജീകരണങ്ങളടങ്ങിയ ആംബുലന്‍സിന്റെ കൈമാറ്റവും നടന്നു. പതിറ്റാണ്ടുകളായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന വടകര ആസ്ഥാനമായുള്ള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും ഡയാലിസിസ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനം നടക്കുക. ഈ സെന്ററില്‍ ഇനി വരുന്ന ഡയാലിസിസ് ചെലവുകള്‍ക്ക് വെള്ളമുണ്ട പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പണം കണ്ടെത്തുന്നത്.

alkarama-15

സെന്ററിന്റെ ഉദ്ഘാടനം അബ്ദുല്‍ നാസറിന്റെ പിതാവ് കുരിങ്ങാരത്ത് മമ്മുട്ടി ഹാജിയാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെയടക്കം പ്രമുഖരും പൊതുജനങ്ങളുമടക്കം ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ബഡ്സ് സ്‌കൂള്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടാണ് നിര്‍വഹിച്ചത്.അന്തരിച്ച മുന്‍ എം.പിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ പുത്രനും ഒമാനിലെ സാമൂഹിക പ്രവര്‍ത്തകനുമായ റഈസ് അഹമ്മദ് ഉദ്ഘാടന ഭാഷണം നടത്തി.

Wayanad
English summary
Al Karama free Dialisis centre inaugurated in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X