വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസലോണെടുത്ത് കടം കയറി മകള്‍ ആത്മഹത്യ ചെയ്തിട്ടും നിര്‍ധന കുടുംബത്തെ വേട്ടയാടി ബാങ്ക്

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വിദ്യാഭ്യാസ ലോണെടുത്ത് കടം കയറി മകള്‍ ആത്മഹത്യ ചെയ്തിട്ടും ബാങ്ക് അധികൃതര്‍ വേട്ടയാടുന്നതായി നിര്‍ധന കുടുംബാംഗമായ വീട്ടമ്മ. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറ്റപ്പാലം പുത്തന്‍പുരയ്ക്കല്‍ അമ്മിണിയാണ് ആത്മഹത്യ ചെയ്ത മകള്‍ നിമിഷയെടുത്ത വിദ്യാഭ്യാസ ലോണ്‍ മൂലം ദുരിതത്തിലായിരിക്കുന്നത്. 2005-ലാണ് നിമിഷ നഴ്‌സിംഗ് പഠനത്തിനായി കാപ്പിസെറ്റ് സ്റ്റേറ്റ് ബാങ്ക് ഇന്ത്യയില്‍ നിന്ന് 1,25000 രൂപ വായ്പയെടുക്കുന്നത്.

<strong>ജാര്‍ഖണ്ഡിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്, കോൺഗ്രസിന്റെ മിന്നും വിജയം 15 വർഷങ്ങൾക്ക് ശേഷം</strong>ജാര്‍ഖണ്ഡിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്, കോൺഗ്രസിന്റെ മിന്നും വിജയം 15 വർഷങ്ങൾക്ക് ശേഷം

ബാംഗ്ലൂരിലെ മഞ്ജുനാഥ ആര്‍ ആര്‍ കോളജില്‍ നിന്നും 2008-ല്‍ നിമിഷ ജനറല്‍ നഴ്‌സിംഗ് പഠിച്ചിറങ്ങി. ഒരു വര്‍ഷം വയനാട്ടിലെ വിവിധ ആശുപത്രികളിലായും, ഒരു വര്‍ഷം ഡല്‍ഹിയിലും ജോലി ചെയ്തു. പിന്നീട് വിവാഹിതയായി. വിവാഹശേഷം ചെന്നെയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നു. ഒരു കുഞ്ഞുണ്ടായതോടെ ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥ വന്നതോടെ ലോണിന്റെ തിരിച്ചടവ് മുടങ്ങി. തുടര്‍ച്ചയായി ബാങ്കിന്റെ നോട്ടീസ് വരാന്‍ തുടങ്ങിയതോടെ നിമിഷ ആകെ അസ്വസ്ഥയായി. ഒന്നര വയസുകള്ള മകനെയും കൊണ്ട് വീട്ടിലെത്തുമ്പോള്‍ നിമിഷയില്‍ പഴയ പ്രസരിപ്പൊന്നുമുണ്ടായിരുന്നില്ലെന്ന് അമ്മിണി ഓര്‍ക്കുന്നു.

ammini-154

തുടര്‍ച്ചയായി ബാങ്കില്‍ നിന്നും നോട്ടീസും, വക്കീല്‍നോട്ടീസും വന്നതോടെ സ്വന്തമായുണ്ടായിരുന്ന 12 സെന്റ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. താന്‍ കാരണം ആകെയുള്ള സ്ഥലം വില്‍ക്കാന്‍ പോകുന്നുവെന്നറിഞ്ഞ നിമിഷ കടുത്ത മനോവിഷമം മൂലം 2014 മെയ് ഏഴിന് ആത്മഹത്യ ചെയ്തു. പക്ഷേ അതുകൊണ്ടും ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ അവസാനിച്ചില്ല. അദാലത്തിലും മറ്റും പോയി തുടര്‍ച്ചയായി നിമിഷ മരിച്ച വിവരമറിയിച്ചിട്ടും കുടുംബത്തില്‍ നിന്നും എന്തുവിധേനയും തുക തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. എന്തുവിധേനയും തുക തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ബാങ്ക് കോടതിയിലേക്ക് നീങ്ങിയതോടെ ഈ നിര്‍ധന കുടുംബം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

രണ്ട് വര്‍ഷം മുമ്പ് വന്ന ബാങ്ക് നോട്ടീസില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ മരണത്തെ തുടര്‍ന്ന് മനോനിലയില്‍ മാറ്റം വന്ന അമ്മിണിയുടെ ഭര്‍ത്താവ് വേലായുധന്‍ കഴിഞ്ഞ നാലരവര്‍ഷമായി ജോലിക്ക് പോകുന്നില്ല. അമ്മിണി ലോട്ടറി വിറ്റുകിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച കൂരക്കുള്ളില്‍ മകളുടെ മരണം ഇന്നും ബാക്കിയാക്കിപ്പോയ ദുഖവും, ജീവിക്കാനുള്ള പരാദീനതകളുമായി കഴിയുമ്പോഴും കടവും കോടതിയും ഈ നിര്‍ധന കുടുംബത്തെ ഇരട്ടി വിഷമത്തിലാക്കുന്നു.

Wayanad
English summary
allegation againt bank officials on education loan repayment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X