അനിൽകുമാറിന്റെ മരണം; കൊലപാതകമെന്ന് മാവോയിസ്റ്റുകൾ, ലഘുലേഖ വിതരണം ചെയ്ത് പ്രകടനം നടത്തി
മാനന്തവാടി: ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ മരണം കൊലപാതകമാണന്ന് ആരോപിച്ച് മാവോയിസ്റ്റുകൾ തലപ്പുഴയിൽ പോസ്റ്റർ പതിച്ചു. തുടർന്ന്ആളുകൾക്ക് ലഘു ലേഖ വിതരണം ചെയ്ത മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി.
തലപ്പുഴ പോലീസ് സ്റ്റേഷന് സമീപത്തായി നാല് പത്തിനാല് എന്ന സ്ഥലത്താണ് സന്ധ്യയോടെ ആറംഗ മാവോയിസ്റ്റ് സംഘം എത്തിയത്. സിപിഐ മാവോയിസ്റ്റ് കബനി ദളത്തിന്റെ ഭാഗമാണ് ഇവരെന്ന് പോസ്റ്ററിൽ നിന്നും ലഘു ലേഖയിൽ നിന്നും വ്യക്തമാണ്.

ആറംഗ സംഘത്തിൽ 3 സ്ത്രീകൾ ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. ആയുധധാരികളായാണ് മാവോയിസ്റ്റുകളെത്തിയത്. ഇതിൽ ഒരാളുടെ ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ്അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications