വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനില്‍കുമാറിന്റെ ആത്മഹത്യ: ലോക്കല്‍കമ്മിറ്റികളുടെ രാജി ഭീഷണി സിപിഎമ്മിന് തലവേദന!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അനില്‍കുമാര്‍ എന്ന അനൂട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ സി പി എം നേതൃത്വം പ്രതിസന്ധിയിലാകുന്നു. മാനന്തവാടി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള ഒമ്പത് ലോക്കല്‍കമ്മിറ്റികളില്‍ ഭൂരിഭാഗവും ആരോപണവിധേയനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
സുരേന്ദ്രനെ 'വെട്ടി' തുഷാര്‍ തൃശൂരിലേക്ക് ? മത്സരിച്ചാല്‍ തുഷാറിന് നഷ്ടമാകുന്നത് സ്ഥാനം!!

പുറത്താക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'അനൂട്ടിക്ക് കൂട്ട്, നോട്ടക്കൊരു വോട്ട്' എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രചരണവും തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അനില്‍കുമാറിന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയായതോടെ പാര്‍ട്ടിയിലെ പ്രതിസന്ധിയെന്ന പേരില്‍വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ വിഷയം അതീവഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. തലപ്പുഴ ശാലിനി നിവാസില്‍ അനില്‍കുമാര്‍ എന്ന സഹകരണബാങ്ക് ജീവനക്കാരന്‍ ഡിസംബര്‍ ഒന്നിനാണ് ആത്മഹത്യ ചെയ്തത്.

anilkumarsuicide-1

പിന്നീട് രക്തം പതിപ്പിച്ച അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പുകളും കണ്ടെടുത്തു. ഇതില്‍ ബാങ്ക് പ്രസിഡന്റും സി ഐ ടി യു മാനന്തവാടി ഏരിയാ സെക്രട്ടറിയുമായിരുന്ന വാസുവിനെതിരെയായിരുന്നു പ്രധാന പരാമര്‍ശം. ബാങ്ക് സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരെയും ആത്മഹത്യയില്‍ സൂചനകളുണ്ടായിരുന്നു. ആത്മഹത്യകുറിപ്പിലെ പരാമര്‍ശത്തെ തുടര്‍ന്ന് പോലീസ് മൂന്ന് പേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കേസെടുത്തതോടെ വാസുവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി-ട്രേഡ് യൂണിയന്‍ പദവികളില്‍നിന്നും സി പി എം മാറ്റി നിര്‍ത്തി. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി പാര്‍ട്ടികമ്മീഷനെയും നിയോഗിച്ചു.


അനില്‍കുമാറിന്റെ ആത്മഹത്യക്ക് വാസു ഉത്തരവാദിയല്ലെന്നും, പ്രാദേശിക വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്ന ശുപാര്‍ശ. എന്നാല്‍ റിപ്പോര്‍ട്ടിലെ ഈ ശുപാര്‍ശ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സമിതിയംഗം എളമരം കരീമിന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത മാനന്തവാടി ഏരിയ കമ്മിറ്റി യോഗത്തില്‍നിന്നും മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി ഉള്‍പ്പെടെ എട്ടു പേര്‍ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് വര്‍ക്കി ഏരിയാസെക്രട്ടറി സ്ഥാനം രാജി വെക്കുകയും ചെയ്തു.


ഇറങ്ങിപ്പോയവരില്‍ രണ്ട് പേര്‍ സി പി എം ലോക്കല്‍ സെക്രട്ടറിമാരുമാണ്. രാജിവെച്ച കെ എം വര്‍ക്കിക്ക് പകരം ഒ.ആര്‍. കേളു എം എല്‍ എക്കാണ് ഇപ്പോള്‍ മാനന്തവാടി ഏരിയാകമ്മിറ്റി സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന തീരുമാനം നടപ്പിലാക്കാനാവാതെ ജില്ലാനേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. തീരുമാനം നടപ്പിലാക്കാതെ ലോക്കല്‍ കമ്മിറ്റികളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ലോക്കല്‍കമ്മിറ്റികളും വാസുവിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.


പല ലോക്കല്‍കമ്മിറ്റിക്ക് കീഴിലും ഇനിയും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പോലും നടന്നിട്ടുമില്ല. ഭാവിപരിപാടികള്‍ നിശ്ചയിക്കുന്നതിനായി മാര്‍ച്ച് 24ന് കുടുംബ സംഗമം നടത്താനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴും മാനന്തവാടിയിലെ സി പി എമ്മിലെ വിഷയങ്ങള്‍ പരിഹരിക്കാത്തതില്‍ മത്സരത്തിനിറങ്ങിയ സി പി ഐയും കടുത്ത അമര്‍ഷത്തിലാണ്. പാര്‍ട്ടിയിലെ ഉള്‍പ്പോര് നേരത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടും പ്രചരണത്തില്‍ മുതല്‍ക്കൂട്ടാക്കാനായില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സംസ്ഥാന നേതാക്കളെയിറക്കി പ്രശ്‌നം പരിഹരിക്കാനുള്ള തിടുക്കപ്പെട്ട നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Wayanad
English summary
anil kumar's suicide and challenges before cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X