വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ആരോപണവിധേയരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ വിമുഖതയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളായി.ആരോപണ വിധേയരായവരെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധമിരമ്പി. തലപ്പുഴ 44-ല്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് മാനന്തവാടി ഡി.വൈ.എസ്.പി, കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

<strong>അഴിമതിക്കാരുടെ ഇഷ്ടതോഴന്‍, ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, ആര്‍ബിഐ ഗവര്‍ണറിന്റെ അറിയാക്കഥകൾ...</strong>അഴിമതിക്കാരുടെ ഇഷ്ടതോഴന്‍, ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, ആര്‍ബിഐ ഗവര്‍ണറിന്റെ അറിയാക്കഥകൾ...

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. തിടങ്ങഴിയിലെ അത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അനില്‍കുമാറിന്റെ മരണത്തിന് കരാണമായവര്‍ക്ക് എതിരെ പോലിസ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാന്നും തവിഞ്ഞാല്‍ സര്‍വ്വിസ്സഹകരണ ബാങ്കിലെ മുഴുവന്‍ ഇടപാടുകളും കുറ്റരോപിതരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം.

Aanil Kkumar suicide issue

സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണമെന്നും, സഹകരണ വിജിലന്‍സും അന്വേഷിക്കണം അനില്‍കുമാറിന്റെ ബാഗും ഡയറിയും ബാങ്കില്‍ നിന്ന് പോലിസ് എത്രയും പെട്ടന്ന് എറ്റ് എടുക്കണമെന്നും ഫോറന്‍സിക് പരിശോധനയക്ക് വിധേയ മക്കണമെന്നും ഉത്സവചന്തകകളിലെ ഇടപാടുകള്‍, കാര്‍ഷി നഴ്‌സറി, കാര്‍ഷികയന്ത്രങ്ങളുടെ നടത്തിപ്പ്, വളം ഡിപ്പോയുടെ പ്രവര്‍ ത്തനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് പി.വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവരെ പ്രതിയാക്കി കഴിഞ്ഞ ദിവസം തലപ്പുഴ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം 306 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കേസ് എടുത്തതിന്റെ പശ്ചാത്തലത്തില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി കത്തില്‍ പരാമര്‍ശിച്ച ബാങ്ക് ജീവനക്കാരന്‍ സുനീഷിനെ കേസില്‍ പ്രതിയാക്കുന്ന കാര്യം പിന്നീട് മാത്രമാവും തീരുമാനിക്കുക. അനില്‍കുമാര്‍ മരിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. തലപ്പുഴ ടൗണിലും തവിഞ്ഞാല്‍ നാല്‍പ്പത്തിനാലിലുമൊക്കെ വ്യാപകമായ പോസ്റ്ററുകളും ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാസുവിന്റെയും നസീമയുടെയും പേര് എടുത്ത് പറഞ്ഞ് 44 ലെ സഖാക്കള്‍ എന്നാണ് പോസ്റ്റസറ/റില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ഒട്ടിച്ച പോസ്റ്ററുകള്‍ പലതും കീറി നശിപ്പിച്ചിട്ടുമുണ്ട്.

ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ മാര്‍ച്ചില്‍ കണ്‍വീനര്‍ അമൃതരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ യേശുദാസ് ,ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ അസീസ് കോട്ടയില്‍, പി.നാണു, ജോണി മറ്റത്തിലാനി, ടി.ടി.ഗിരീഷ്, സാദിഖ് ചുങ്കം, ജോണി മറ്റത്തിലാനി, ജോസ് കൈനികുന്നേല്‍, ഗരീഷ് കട്ടകളം, എം.അബ്ദുറഹ്മാന്‍, എക്കണ്ടി മൊയ്തൂട്ടി, ജോസ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Anil Kumar's suicide: Protest against police in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X