വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനില്‍കുമാറിന്റെ ആത്മഹത്യ: കുടുംബാംഗങ്ങള്‍ തലപ്പുഴ പൊലീസ് സ്റ്റേഷന് മുമ്പില്‍ സത്യാഗ്രഹസമരം നടത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ തലപ്പുഴ പൊലീസ് സ്റ്റേഷന് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി. തലപ്പുഴ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ ആത്മഹത്യ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനില്‍കുമാറിന്റെ മാതാവും ഭാര്യാമാതാവും തലപ്പുഴ പൊലീസ് സ്റ്റേഷനു മുമ്പില്‍ സൂചന സത്യാഗ്രഹ സമരം നടത്തിയത്.

രാഹുൽ ഗാന്ധി യുഎഇയിൽ; മൻ കീ ബാത്തിനല്ല, നേരിട്ട് കാണാനെത്തിയതെന്ന് തൊഴിലാളി ക്യാമ്പിൽ രാഹുൽ!!

സത്യാഗ്രഹ സമരം നടത്താനെത്തിയവരെ സ്റ്റേഷന് മുമ്പില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം അനില്‍കുമാറിന്റെ മാതാവ് തവിഞ്ഞാല്‍ 44 ശാലിനി നിവാസില്‍ ലക്ഷ്മിയും ഭാര്യ ബിന്ദുവിന്റെ മാതാവ് താനിക്കല്‍ കണിയാംപറമ്പില്‍ പ്രേമയും സമരത്തിനെത്തിയത്. ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരോടപ്പമെത്തിയ ഇവരെ സ്റ്റേഷനു മുമ്പില്‍ സത്യാഗ്രഹമിരിക്കാന്‍ പൊലീസ് അനുവദിച്ചില്ല.

strike

സ്റ്റേഷന് 50 മീറ്റര്‍ അകലെ വെച്ച് പൊലീസ് ഇവരെ തടഞ്ഞത് പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടന്ന് തടഞ്ഞ സ്ഥലത്ത് തന്നെ റോഡരികില്‍ സത്യാഗ്രഹ സമരം നടത്തുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ് ബാബു സമരം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. അനില്‍കുമാറിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നില്ലങ്കില്‍ തലപ്പുഴ പൊലീസ് സ്റ്റേഷനു മുമ്പില്‍ അനിശ്ചിതകാല നിരാഹര സമരം നടത്തുമെന്ന് അനില്‍കുമാറിന്റെ മാതാവ് ലക്ഷ്മി അറിയിച്ചു.

ഇപ്പോള്‍ നടന്ന സൂചന സത്യാഗ്രഹമാണ്. പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സമരക്കാരെ തടഞ്ഞതിന്റെ പിന്നില്‍ പരാതിക്കാര്‍ക്ക് ഒപ്പമല്ല പോലീസ് എന്ന് വ്യക്തമായെന്നും വൃദ്ധയായ അനില്‍കുമാറിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. അതേസമയം, തവിഞ്ഞാല്‍ സഹകരണബാങ്ക് ജീവക്കാരനായിരുന്ന ആത്മഹത്യ ചെയ്ത അനില്‍കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വളത്തിന്റെ സ്റ്റോക്ക് രജിസ്റ്ററിനായി രാത്രിയില്‍ പൊലീസ് പരിശോധന നടത്തിയത് വിവാദമായി.

അനില്‍കുമാറിന്റെ അമ്മയും ഭാര്യയും രണ്ട് കുട്ടികളും മാത്രമുള്ള സമയത്താണ് വനിതാ പൊലീസ് പോലും ഇല്ലാതെ പരിശോധനനടത്തിയത്. തലപ്പുഴ എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സ്ത്രീകള്‍മാത്രം കഴിയുന്ന വീട്ടില്‍ വനിത പൊലീസില്ലാതെ പരിശോധന പാടില്ലെന്നത് നിര്‍ബന്ധമാണ്. പ്രതികളുടെ വീട്ടില്‍ ഇതുവരെ പരിശോധന പോലും നടത്താതെയാണ് അനില്‍കുമാറിന്റെ വീട്ടില്‍ രാത്രി പൊലീസ് എത്തിയത്.

Wayanad
English summary
Anil Kumar's suicide; The family members conducted Satyagraha before the police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X