വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ: സിപിഎം നേതാവിന്റെ പങ്കറിയാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ചര്‍ച്ച തിങ്കളാഴ്ച

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ സംബന്ധിച്ച് സി പി എം നേതാവിന്റെ പങ്കിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ചര്‍ച്ചയും, തീരുമാനവും തിങ്കളാഴ്ച. അരോപണ വിധേയനായ സി.പി.എം. മുന്‍ ഏരിയാ കമ്മറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായിരുന്ന പി.വാസുവിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് സി.പി.എം. നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

<strong>കോട്ടയം അയർകുന്നത്ത് 15കാരിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ! പ്രതി പിടിയിൽ</strong>കോട്ടയം അയർകുന്നത്ത് 15കാരിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ! പ്രതി പിടിയിൽ

തിങ്കളാഴ്ച ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പങ്കെടുക്കുന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ വെച്ച് റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളുണ്ടാകും. അന്വേഷണ കമ്മീഷന്‍ 50ലധികം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചന. അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പിലെ പരാമര്‍ശങ്ങളെ കുറിച്ചും വാസുവിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ ഏരിയ കമ്മറ്റി അംഗങ്ങളായ പി.വി.ബാലകൃഷ്ണന്‍, എം.റെജീഷ്, സണ്ണി ജോര്‍ജ് എന്നിവരടങ്ങിയ മൂന്ന് അംഗ സമിതിയെയാണ് സി.പി.എം.നിയോഗിച്ചത്. ഈ സമിതി കഴിഞ്ഞ ദിവസമാണ് ഏരിയ കമ്മറ്റിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.

Anilkumar

ബാങ്ക് ജീവനക്കാരനായിരുന്ന തവിഞ്ഞാല്‍ 44 സ്വദേശി അനില്‍കുമാര്‍ ഡിസംബര്‍ ഒന്നിനായിരുന്നു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മരണത്തിന് മുന്‍പ് സ്വന്തം രക്തം പതിപ്പിച്ച ആറ് ആത്മഹത്യാ കുറിപ്പുകളാണ് അനില്‍കുമാര്‍ എഴുതിവെച്ചിരുന്നത്. ബാങ്ക് പ്രസിഡന്റായ പി.വാസു, സെക്രട്ടറി നസീമ, ബാങ്ക് ജീവനക്കാരന്‍ സുനീഷ് എന്നിവരുടെ മാനസിക പീഢനമാണ് തന്റെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.

വളം കച്ചവടം ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിയും കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ സി.പി.എം.വാസുവിനെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. കത്തില്‍ പരാമര്‍ശിച്ച ബാങ്ക് പ്രസിഡന്റ് വാസുവിനെയും, സെക്രട്ടറി നസീമയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വാസുവിന്റെ മുന്‍കൂര്‍ ജാമ്യം ജനുവരി 25നും, നസീമയുടെ ജാമ്യം 29നും കോടതി പരിഗണിക്കാനിരിക്കുകയാണ്. പി.വാസു ഹൈകോടതിയിലും, നസീമ ജില്ലാ കോടതിയിലുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം, കത്തില്‍ പരാമര്‍ശിച്ച ബാങ്ക് ജീവനക്കാരന്‍ അനീഷിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.

Wayanad
English summary
Anilkumar's suicide; Report submitted by CPM enquiry committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X