വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കുന്നകാലി സെന്‍സസിന് തുടക്കമായി: കണക്കെടുപ്പിന് 106 ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അഞ്ച് വര്‍ഷത്തിന് ശേഷം വയനാട്ടില്‍ കന്നുകാലി സെന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് സെന്‍സ് നടപ്പിലാക്കുന്നത്. വയനാട്ടിലെ 20-ാംമത് കന്നുകാലി സെന്‍സെസിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പില്‍ ജോലിചെയ്യുന്ന 106 ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരാണ് കണക്കെടുപ്പിനായി വീടുവീടാന്തരം സന്ദര്‍ശനം നടത്തുക.

<strong>മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനല്ല</strong>മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനല്ല

പഞ്ചായത്തു തലത്തിലുള്ള 29 വെറ്ററിനറി ഡോക്ടര്‍മാര്‍ കന്നുകാലികളടക്കമുള്ള മൃഗങ്ങളുടെ കണക്കെടുപ്പിന് മേല്‍നോട്ടം വഹിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് വിവരശേഖരണം നടത്തുന്നത്. കന്നുകാലികളെ കൂടാതെ വിവിധയിനം വളര്‍ത്തുപക്ഷികള്‍, പന്നികള്‍, തെരുവുനായ്ക്കള്‍, നാട്ടാനകള്‍, മറ്റു മൃഗങ്ങള്‍, മല്‍സ്യസമ്പത്ത് എന്നിവയുടെയെല്ലാം കണക്ക് ശേഖരിക്കും. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കന്നുകാലി സെന്‍സെസ് നടത്തുന്നത്. കന്നുകാലി, പക്ഷികള്‍, മത്സ്യസമ്പത്ത് മേഖലയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ യഥാസ്ഥിതി മനസിലാക്കുന്നതിനും വേണ്ടി കൂടിയാണ് സെന്‍സസ് നടക്കുന്നത്.

animalcensus-

സെന്‍സസ് പ്രകാരമായിരിക്കും ഇനി ഈ മേഖലയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷയായുള്ള മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ തലത്തില്‍ സെന്‍സെസ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കണമെന്ന് ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മീര മോഹന്‍ദാസ് ആദ്യ കണക്കെടുപ്പു നടത്തി.

Wayanad
English summary
nimal census started in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X